നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്‌ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ വച്ചാണ് രാജേഷ് ദീപ്തിയുടെ കഴുത്തിൽ താലിചാർത്തിയത്.
സെറ്റ് സാരിയിൽ പക്കാ മലയാളി വധുവായാണ് ദീപിത് അണിഞ്ഞൊരുങ്ങിയത്. ഫ്ളോറൽ വർക്കിലുള്ള ക്രീം ഷർട്ടായിരുന്നു രാജേഷ് മാധവന്റെ വേഷം. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇവരുടെ വിവാഹ ചിത്രങ്ങൾ. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ അറിയിക്കുന്നത്.
വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി, സംഗീത് ചടങ്ങുകളെല്ലാം വൻ ആഘോഷമായിരുന്നു. സംഗീദ് ചടങ്ങിൽ താരങ്ങൾ ഉൾപ്പടെയുള്ളവർ പങ്കെടുത്തിരുന്നു. കാസർകോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. ടെലിവിഷനിലൂടെ സിനിമയിലേക്ക് എത്തിയ രാജേഷ് അപ്രതീക്ഷിതമായാണ് നടനാവുന്നത്.
ദിലീഷ് മഹേഷിന്റെ പ്രതികാരത്തിൽ ഒരു ചെറിയ വേഷം നൽകിയതോടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. ഇത് ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു. എന്നാല്‍ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് രാജേഷ് മാധവും ദീപ്തിയും കണ്ടുമുട്ടിയതും സുഹൃത്തുക്കളായതും. സിനിമയുടെ അസോസിയേറ്റ് ഡയരക്ടര്‍മാറില്‍ ഒരാളായിരുന്നു പാലക്കാട് സ്വദേശിയായ ദീപ്തി കാരാട്ട്. തുടർന്ന് പ്രണയത്തിലാവുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക