എന്റെ പാവാടയ്ക്ക് ഉള്ളിലായിരുന്നു അയാളുടെ കൈകൾ; രാജേഷ് റോഷനെതിരെ ഗായിക
മുതിർന്ന സംഗീത സംവിധായകനും നടൻ ഹൃത്വിക് റോഷന്റെ പിതൃസഹോദരനുമായ രാജേഷ് റോഷനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി ബംഗാളി ഗായിക ലഗ്നജിത ചാറ്റർജി. വീട്ടിലേക്ക് വിളിച്ചുവരുത്തി തന്നോട് മോശമായി പെരുമാറി എന്നാണ് ഗായിക പറഞ്ഞത്.
ഞാന്‍ ആ സമയത്ത് ബോംബെയിലായിരുന്നു സാന്ത ക്രൂസിലെ വീട്ടിലേക്ക് അദ്ദേഹം എന്നെ വിളിച്ചുവരുത്തി. എന്നെക്കൊണ്ട് പാട്ടുകള്‍ പാടിച്ചു. കൂടാതെ തന്റെ വര്‍ക്കുകള്‍ കാണിക്കാന്‍ പറഞ്ഞ അദ്ദേഹത്തിന്റെ ഐപാഡ് എനിക്ക് തന്നു. പാവാടയാണ് ഞാന്‍ അന്ന് ധരിച്ചിരുന്നത്. ഞാന്‍ അതില്‍ യൂട്യൂബില്‍ ടൈപ്പ് ചെയ്യുകയായിരുന്നു. അതിനിടെ വളരെ പതിയെ അയാള്‍ എന്റെ അടുത്തേക്ക് ചേര്‍ന്ന് ഇരിക്കുന്നത് ശ്രദ്ധിച്ചു. അയാള്‍ ഞാനുമായി ചേര്‍ന്നു ചേര്‍ന്നു വരികയാണ്. ഇത് എനിടെ വരെ പോകുമെന്ന് നോക്കാമെന്ന് ഞാനും കരുതി. പിന്നീട് അയാള്‍ ചെയ്തത് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. ഇപ്പോഴും അത് കാമറയ്ക്ക് മുന്നില്‍ പറയാന്‍ എനിക്ക് വല്ലായ്മയുണ്ട്. അയാള്‍ എന്റെ പാവാടയ്ക്ക് ഉള്ളിലേക്ക് കയ്യിട്ടു. ഒന്നും അറിയാത്ത പോലെ ഇരിക്കുകയാണ്. ഞാന്‍ അപ്പോള്‍ തന്നെ എഴുന്നേറ്റു. അവിടെ നിന്നു പോയി. എനിക്ക് ഞെട്ടലുണ്ടായെങ്കിലും അത് എന്നെ വല്ലാതെ ബാധിച്ചില്ല. അതിന്റെ പേരില്‍ കരയുകയോ വിഷമിക്കുകയോ ഞാന്‍ ചെയ്തില്ല. കാരണം അത് അയാളുടെ പ്രശ്‌നമാണ്. അല്ലാതെ എന്റേതല്ല. - ഗായിക പറഞ്ഞു.
സംഗീതമേഖലയിൽ ഇത്തരം സംഭവങ്ങൾ പതിവായി നടക്കുന്നുണ്ടെന്നും രാജേഷ് റോഷൻ വേട്ടക്കാരിൽ ഒരാൾ മാത്രമാണെന്നും ഗായിക കൂട്ടിച്ചേർത്തു. പ്രശസ്തരായ മറ്റു ചില സംഗീതജ്ഞരിൽ നിന്നും തനിക്കു സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഗായിക വെളിപ്പെടുത്തി. സ്ട്രെയിറ്റ് അപ്പ് വിത്ത് ശ്രീ എന്ന പോഡ്കാസ്റ്റിലാണ് ഗായികയുടെ തുറന്നു പറച്ചിൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക