

മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയൻ. വൻ പ്രതീക്ഷയുടെ ഭാരവുമായി എത്തിയ ചിത്രം ബോക്സ് ഓഫിസിൽ തർന്നടിയുകയായിരുന്നു. ചിത്രം റിലീസ് ചെയ്തിട്ട് ആറ് വർഷം പൂർത്തിയാക്കുകയാണ്. ഇപ്പോൾ ശ്രദ്ധനേടുന്നത് സംവിധായകൻ വി എ ശ്രീകുമാർ പങ്കുവച്ച കുറിപ്പാണ്.
ഒടിയൻ റിലീസ് ചെയ്ത് ആറ് വർഷം കഴിഞ്ഞിട്ടും തകർക്കപ്പെടാത്ത പല റെക്കോർഡുകളും അവശേഷിക്കുന്നുണ്ട് എന്നാണ് ശ്രീകുമാർ കുറിച്ചത്. മോഹന്‍ലാലിന്‍റെ വമ്പന്‍ കട്ടൗട്ടിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.
‘ഒടിയന്‍ ഇറങ്ങിയിട്ട് 6 വർഷം. തകർക്കപ്പെടാത്ത റെക്കോർഡുകളുമായി ഒടിയന്‍ ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ ലാലേട്ടന്റെ (124 അടി) കട്ട് ഔട്ടാണ് അന്ന് മോഹൻലാൽ ഫാൻസ് തൃശൂർ യൂണിറ്റ് തൃശൂർ രാഗത്തിൽ സ്ഥാപിച്ചത്’- വി എ ശ്രീകുമാർ കുറിച്ചു. പോസ്റ്റിന് താഴെ നിരവധി മോഹൻലാൽ ആരാധകരാണ് കമന്റുമായി എത്തുന്നത്. ശ്രീകുമാറിനെ വിമർശിച്ചുകൊണ്ടുള്ളതാണ് പല കമന്റുകളും.
2018ലാണ് മോഹൻലാൽ ചിത്രം റിലീസ് ചെയ്യുന്നത്. ഹരികൃഷ്ണൻ ചിത്രത്തിന്റെ രചന നിർവഹിച്ചു. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായി എത്തിയത്. വൻ ഹൈപ്പാണ് ചിത്രത്തിന് നൽകിയിരുന്നത്. ചിത്രത്തിനായി മോഹൻലാൽ നടത്തിയ വമ്പൻ മേക്കോവറും വലിയ ചർച്ചയായിരുന്നു. എന്നാൽ ബോക്സ് ഓഫിസിൽ വമ്പൻ മുന്നേറ്റം നടത്താൻ ചിത്രത്തിനായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates