ഇത് കണ്ണപ്പയിലെ കിരാത, വ്യത്യസ്ത ലുക്കിൽ മോഹൻലാൽ

മുടിയും താടിയും നീട്ടി വ്യത്യസ്തമായ ലുക്കിലാണ് മോഹൻലാലിന്റെ കഥാപാത്രം
MOHANLAL
കണ്ണപ്പയിലെ മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക്
Updated on

ബി​ഗ് ബജറ്റ് ചിത്രം കണ്ണപ്പയിലെ മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കിരാത എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. മുടിയും താടിയും നീട്ടി വ്യത്യസ്തമായ ലുക്കിലാണ് മോഹൻലാലിന്റെ കഥാപാത്രം. പോരാളിയെ പോലെ മുഖത്ത് കരി തേച്ച് കയ്യിൽ വാളുമായി നിൽക്കുന്ന മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് വൈറലാവുകയാണ്. ചിത്രത്തിൽ അതിഥി വേഷത്തിലാണ് താരം എത്തുന്നത്.

mohanlal

വിഷ്ണു മ‍ഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡിലേയും തെന്നിന്ത്യയിലേയും സൂപ്പര്‌‍‍താരങ്ങളും അഭിനയിക്കുന്നുണ്ട്. അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങിയവരാണ് സിനിമയിൽ അതിഥി വേഷത്തിലെത്തുന്നത്. ശിവന്റെ വേഷത്തിലാണ് അക്ഷയ് കുമാർ.

100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഥാർഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമർപ്പണം എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ചിത്രം അടുത്ത വർഷം ഏപ്രിൽ 25ന് തിയറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com