K S CHITHRA
കെ എസ് ചിത്രം മകൾ നന്ദനയ്ക്കൊപ്പം ഫയൽ ചിത്രം

'കാലം എന്റെ മുറിവ് ഉണക്കിയില്ല, ഞാൻ ഇപ്പോഴും വേ​ദനയിൽ'; മകളുടെ പിറന്നാൾ ദിനത്തിൽ ചിത്ര

നന്ദനയുടെ പിറന്നാൾ ദിനത്തിൽ വികാര നിർഭരമായ കുറിപ്പുമായി ​ചിത്ര
Published on

മകൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ വികാര നിർഭരമായ കുറിപ്പുമായി ​ഗായിക കെ എസ് ചിത്ര. കാലം മുറിവുണക്കുമെന്ന് ആളുകൾ പറയാറുണ്ടെങ്കിലും മകളുടെ വേർപാടിന്റെ വേദനയിലാണ് താനിപ്പോഴും എന്നാണ് ചിത്ര പറയുന്നത്. മകളുടെ കുട്ടിക്കാലത്തെ ചിത്രത്തിനൊപ്പമായിരുന്നു ​ഗായികയുടെ കുറിപ്പ്.

‘ഓരോ ജന്മത്തിനും ഓരോ ലക്ഷ്യമുണ്ടെന്നും അത് പൂർത്തിയാക്കി അനന്തമായ ലോകത്തേക്ക് പോകുമെന്നും ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. കാലം മുറിവുണക്കുമെന്ന് പലരും പറയാറുണ്ട്. എന്നാൽ ആ അവസ്ഥയിലൂടെ കടന്നു പോയ ആളുകൾക്ക് അത് സത്യമല്ലെന്നു ബോധ്യമാകും. എനിക്കേറ്റ മുറിവ് ഇപ്പോഴും ഉണങ്ങാതെ വേദനയായി നിൽക്കുകയാണ്. മിസ് യു നന്ദന’.- ചിത്ര കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.

മകളുടെ എല്ലാ പിറന്നാളിലും ഓർമ ദിനത്തിലും ചിത്ര നൊമ്പരക്കുറിപ്പുകൾ പങ്കുവെക്കാറുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ൽ കെ എസ്‌ ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. എന്നാൽ 2011ൽ ഒൻപതാം വയസിൽ നന്ദന ലോകത്തു നിന്ന് വിടപറയുകയായിരുന്നു. ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണാണ് നന്ദന മരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com