കൈകൊടുക്കാന്‍ കൈ നീട്ടി സോഷ്യല്‍ മീഡിയയില്‍ ട്രോളുകളില്‍ നിറഞ്ഞ താരമാണ് ബേസില്‍ ജോസഫ്. പിന്നാലെ താരത്തിന്റെ പേരിലൊരു കൈ കിട്ടാ ക്ലബ്ബ് തന്നെ ആരാധകര്‍ തുടങ്ങി. സുരാജ് വെഞ്ഞാറമൂടും രമ്യാ നമ്പീശനുമെല്ലാം ക്ലബ്ബില് ഇടം കണ്ടെത്തി. ഇപ്പോള്‍ വൈറലാവുന്നത് ക്ലബ്ബിലേക്കുള്ള ലേറ്റസ്റ്റ് എന്‍ട്രിയാണ്. മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയാണ് ഷെയ്ക്ക് ഹാന്‍ഡ് കൊടുത്തു വൈറലായിരിക്കുന്നത്.
ഒരു കുട്ടി ആരാധികയാണ് മമ്മൂട്ടിയെ കുഴിയില്‍ ചാടിച്ചത്. കുട്ടി തന്റെ നേരെ നടന്നു വരുന്നതുകണ്ട് മമ്മൂട്ടി കൈ നീട്ടി. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ താരത്തിന്റെ തൊട്ടടുത്തായി നിന്ന മലയാളി വ്യവസായി സി പി സാലിഹിന് കൈകൊടുക്കുകയായിരുന്നു. ഇതു കണ്ട് ചുറ്റും നില്‍ക്കുന്നവര്‍ ചിരിക്കുന്നതു കാണാം. പിന്നാലെ കുട്ടി മമ്മൂട്ടി നീട്ടി പിടിച്ച കയ്യില്‍ പിടിക്കുന്നതും വിഡിയോയിലുണ്ട്.
ആരാധകര്‍ ആഘോഷമാക്കുകയാണ് വിഡിയോ. ടൊവിക്കും ബേസിലിനും സുരാജിനും ഇത് ആഘോഷരാവ് എന്നായിരുന്നു ഒരാളുടെ കമന്റ്. ബേസിലിന്റെ കൈ കിട്ടാ യൂണിവേഴ്സില്‍ മമ്മൂട്ടിയും എന്നും കമന്റുകളുണ്ട്.
സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെയാണ് ബേസിലിന് അബദ്ധം പറ്റുന്നത്. സമ്മാനദാന ചടങ്ങിനിടെ ഫുട്‌ബോള്‍ താരത്തിന് നേരെ ബേസില്‍ കൈ നീട്ടി. എന്നാല്‍ അതുകാണാതെ പൃഥ്വിരാജിന് കൈകൊടുക്കുകയായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായി. ബേസിലിനെ ട്രോളിക്കൊണ്ട് ടൊവിനോയും സഞ്ജു സാംസണും അടക്കമുള്ളവര്‍ രംഗത്തെത്തി. പിന്നാലെ സുരാജ് വെഞ്ഞാറമൂടിന് കൈകൊടുക്കാതെ പോയ ഗ്രേസ് ആന്റണിയുടെ വിഡിയോയും വൈറലായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക