'ഇത്രയും നെ​ഗറ്റീവ് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല; ഇന്ത്യൻ 3 ഉറപ്പായും പ്രേക്ഷകർക്ക് ഇഷ്ടമാകും': ശങ്കർ

ഇത്രയധികം നെ​ഗറ്റീവ് റിവ്യൂ വരുമെന്ന് താനൊരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് ശങ്കർ.
Indian 2
ഇന്ത്യൻ 2എക്സ്
Updated on
1 min read

വൻ ഹൈപ്പോടെ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ശങ്കർ - കമൽ ഹാസൻ കൂട്ടുകെട്ടിലെത്തിയ ഇന്ത്യൻ 2. പക്ഷേ ചിത്രത്തിന് തിയറ്ററുകളിൽ വിജയിക്കാനായില്ല എന്നു മാത്രമല്ല നിരവധി പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. ഇപ്പോഴിതാ ചിത്രത്തിന് ഇത്രയധികം നെ​ഗറ്റീവ് റിവ്യൂ വരുമെന്ന് താനൊരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് ശങ്കർ.

ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. 'ഒരു നല്ല ആശയം മുന്നോട്ട് വയ്ക്കുക എന്ന് മാത്രമാണ് ഞാനുദ്ദേശിച്ചത്. ആ രീതിയിൽ ഞാൻ സന്തോഷവാനാണ്. വീട് വൃത്തിയാണെങ്കിൽ രാഷ്ട്രവും വൃത്തിയായിരിക്കും എന്നത് അത്ഭുതകരവും അനിവാര്യവുമായ ഒരു ആശയമാണ്. പ്രായോഗികമായി ഇത് എങ്ങനെ നടപ്പിലാക്കാൻ കഴിയും എന്നതാണ് ഒരു ചോദ്യമെങ്കിലും, അത് ഇപ്പോഴും പ്രധാനമാണ്'. -ശങ്കർ പറഞ്ഞു.

അതോടൊപ്പം രണ്ടാം ഭാഗത്തിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും മൂന്നാം ഭാഗം ഉറപ്പായും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകും എന്നും ശങ്കര്‍ പറഞ്ഞു. ഗെയിം ചെയ്‌ഞ്ചറിന്റെ വർക്കുകൾ പൂർത്തിയായാൽ ഉടൻ തന്നെ ഇന്ത്യൻ 3 യുടെ ജോലികൾ ആരംഭിക്കും.

ഇന്ത്യൻ 3 തിയ‌റ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്നും ശങ്കർ പറഞ്ഞു. ജൂലൈ 12ന് ആണ് ഇന്ത്യന്‍ 2 തിയറ്ററുകളില്‍ എത്തിയത്. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ സിനിമയുടെ സീക്വല്‍ ആയാണ് ഇന്ത്യന്‍ 2 എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com