അനന്ദ് അംബാനിയുടെ വിവാഹത്തിന് ഒന്നര കോടിയുടെ വാച്ച് സമ്മാനമായി കിട്ടാത്തതിലുള്ള ദേഷ്യം പ്രകടിപ്പിച്ച് ഗായകന്‍ മിക സിങ്. അംബാനി കല്യാണത്തിന് പരിപാടി അവതരിപ്പിക്കാന്‍ മിക സിങ്ങിന് ക്ഷണമുണ്ടായിരുന്നു. അതിന് ഒരുപാട് പണം തനിക്ക് ലഭിച്ചു. എന്നാല്‍ കുറച്ച് അതിഥികള്‍ക്കാണ് പ്രത്യേക സമ്മാനം അനന്ദ് അംബാനി നല്‍കി. ഇത് കിട്ടാത്തതില്‍ തനിക്ക് ദേഷ്യമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗായകന്‍.
അനന്ദ് അംബാനിയുടെ വിവാഹത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ ഞാന്‍ പോയിരുന്നു. അദ്ദേഹം എല്ലാവര്‍ക്കും ഒരുപാട് പണമാണ് നല്‍കിയത്. എനിക്കും ലഭിച്ചു. പക്ഷേ ഒരു കാര്യത്തില്‍ എനിക്ക് ദേഷ്യമുണ്ട്. അടുത്ത ആളുകള്‍ക്ക് ലഭിച്ചതുപോലെ എനിക്ക് ലഭിച്ചില്ല. ആനന്ദ് ഭായ്, ഞാന്‍ നിങ്ങളുടെ സഹോദരനല്ലേ, എല്ലാവര്‍ക്കും വാച്ച് കൊടുത്തല്ലോ. യുഎസ് പരിപാടിക്കിടെ എനിക്ക് സ്വര്‍ണ ചെയിനും വാച്ച് സമ്മാനിച്ചിരുന്നു. പക്ഷേ ഞാന്‍ അപ്പോള്‍ അത് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അംബാനി കല്യാണത്തില്‍ ഞാന്‍ എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിനാല്‍ ആനന്ദ് ഭായ്, ഇനി അടുത്ത തവണ വീട്ടില്‍ വരുമ്പോള്‍ എനിക്ക് ഇഷ്ടമുള്ളതൊക്കെ തരണം.- മിക സിങ് പറഞ്ഞു.
അനന്ദ് അംബാനിയുടെ വിവാഹത്തിന് പരിപാടി അവതരിപ്പിച്ചതിന് എത്ര രൂപയാണ് കിട്ടിയത് എന്ന് ഗായകന്‍ വെളിപ്പെടുത്തിയില്ല. എനിക്ക് വലിയ തുകയാണ് പ്രതിഫലമായി ലഭിച്ചത്. എന്നാല്‍ അത് എത്രയെന്ന് എനിക്ക് പറയാനാവില്ല. നിങ്ങള്‍ക്ക് ഊഹിക്കണം എന്നുണ്ടെങ്കില്‍ ഒരു കാര്യം പറയാം. എനിക്ക് അഞ്ച് വര്‍ഷം ചെലവാക്കാനുള്ള പണമുണ്ട് അത്. എനിക്ക് പ്രത്യേക ചെലവുകളൊന്നുമില്ല. അതിനാല്‍ അഞ്ചുവര്‍ഷം കഴിയാന്‍ ആ പണം മതി. - മിക സിങ് കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക