നടന്മാരായ ബിജു സോപനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരെ പരാതി നൽകിയത് താനല്ലെന്ന് വ്യക്തമാക്കി നടി ഗൗരി ഉണ്ണിമായ. വാർത്ത പുറത്തുവന്നതിനു പിന്നാലെ പരാതി നൽകിയ നടി ഗൗരിയാണ് എന്ന തരത്തിൽ പ്രചരണമുണ്ടായിരുന്നു. പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെ ഗൗരി അത് തള്ളിക്കൊണ്ട് രംഗത്തെത്തിയത്.
ആ കേസുമായി തനിക്ക് യാതൊരു ബന്ധമില്ല എന്നാണ് ഗൗരി വ്യക്തമാക്കിയത്. ഒരു യാത്ര പോയതുകൊണ്ടാണ് കഴിഞ്ഞ കുറച്ചു എപ്പിസോഡുകളിൽ കാണാതിരുന്നത്. ഇനി പുറത്തിറങ്ങാനുള്ള എപ്പിസോഡുകളിൽ താനുണ്ടെന്നും ഗൗരി വ്യക്തമാക്കി.
ഈ വിഡിയോ ചെയ്യാൻ കാരണമുണ്ട്. ഇന്നലെ ഒരു വാർത്ത പ്രചരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് കുറെ പേർ എന്നെ വിളിച്ചു. പലയിടത്തും എനിക്കെതിരെ ഹേറ്റ് പ്രചരിക്കുന്നുണ്ട്. എനിക്ക് വ്യക്തമായി പറയണം. എനിക്ക് ആ കേസുമായി യാതൊരു ബന്ധവുമില്ല. പലരും എന്നോടും ചോദിക്കുന്നുണ്ട്, എന്താണ് ഞാൻ എപ്പിസോഡിൽ ഇല്ലാത്തത്, എന്താണ് കാരണം എന്നൊക്കെ. അതിന് കാരണം മറ്റൊന്നുമല്ല. ഞാനൊരു ട്രിപ് പോയിരിക്കുകയായിരുന്നു. ഷിംലയ്ക്കു പോയി തിരിച്ചു വന്നതേയുള്ളൂ. വന്ന ഉടനെ ഞാൻ സീരിയലിൽ റിജോയിൻ ചെയ്തു. 24 വരെയുള്ള എപ്പിസോഡുകളിൽ ഞാൻ ഭാഗവുമാണ്. അവർ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിൽ ഇനിയുള്ള എപ്പിസോഡുകളിൽ ഞാനുണ്ടാകും. അതാണ് സംഭവം. ഈ വാർത്തകളിൽ പറയുന്ന നടി ഞാനല്ല. അനാവശ്യ വിവാദങ്ങൾ പരത്തരുത് എന്ന് ഞാൻ അഭ്യർഥിക്കുകയാണ്. - ഗൗരി പറഞ്ഞു. പിന്നാലെ നിരവധി പേരാണ് നടിക്ക് പിന്തുണയുമായി എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക