'ആഴ്ചകളോളം കടുത്ത തലവേദന; എട്ട് മാസം ഗര്‍ഭിണിയായിരിക്കെ തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നത് കണ്ടെത്തി'

മകളെ എട്ടു മാസം ഗര്‍ഭിണിയായിരിക്കെ നടിക്ക് കടുത്ത തലവേദനയുണ്ടാവുകയായിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയെന്നാണ് താരം പറയുന്നത്
Gal Gadot
ഗാല്‍ ഗഡോട്ട്ഇൻസ്റ്റ​ഗ്രാം
Updated on

ര്‍ഭിണിയായിരിക്കെ കടന്നുപോയ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് വണ്ടര്‍ വുമണ്‍ താരം ഗാല്‍ ഗഡോട്ട്. 39 കാരിയായ താരം ഈ വര്‍ഷം നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. മകളെ എട്ടു മാസം ഗര്‍ഭിണിയായിരിക്കെ നടിക്ക് കടുത്ത തലവേദനയുണ്ടാവുകയായിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയെന്നാണ് താരം പറയുന്നത്. മകളെ നെഞ്ചോടു ചേര്‍ത്തു പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്.

ഫെബ്രുവരിയില്‍ എട്ടു മാസം ഗര്‍ഭിണിയായിരിക്കെ എന്റെ തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തി. ആഴ്ചകളായി കടുത്ത തലവേദനയെ തുടര്‍ന്ന് കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാന്‍. എംആര്‍ ഐ നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സത്യം അറിയുന്നത്. ജീവിതം എത്ര നേര്‍ത്തതാണെന്ന് ആ നിമിത്തില്‍ ഞാനും എന്റെ കുടുംബവും അറിഞ്ഞു. എത്രപെട്ടെന്ന് കാര്യങ്ങള്‍ മാറിമറിയുമെന്ന് ഞങ്ങളെ ഓര്‍മിപ്പിച്ചു. ആ പ്രതിസന്ധി നിറഞ്ഞ വര്‍ഷത്തിലും പിടിച്ചു നില്‍ക്കാനും ജീവിക്കാനുമാണ് ഞാന്‍ ആഗ്രഹിച്ചത്. ഞങ്ങള്‍ ആശുപത്രിയില്‍ പോയി മൂന്നു മണിക്കൂറിനുള്ളില്‍ എന്നെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് കയറ്റി. ആ ഭയത്തിലും അനിശ്ചിതത്തത്തിനും ഇടയിലാണ് എന്റെ മകള്‍ ഒറി പിറന്നത്. ആ പേരിന്റെ അര്‍ത്ഥം വെളിട്ടം എന്നാണ്. അങ്ങനെയൊരു പേര് വെറുതെ ഇട്ടതല്ല. ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഞാന്‍ ജാറോണിനോട് പറഞ്ഞ് നമ്മുടെ മകള്‍ വരുമ്പോള്‍ എനിക്ക് വേണ്ടി അവള്‍ ഈ തുരങ്കത്തിന്റെ അറ്റത്തായി കാത്തിരിക്കുന്നുണ്ടാവുമെന്ന്. - ഗാല്‍ ഗഡോട്ട് കുറിച്ചു.

താനിപ്പോള്‍ പൂര്‍ണമായി രോഗമുക്തയായി എന്നാണ് നടിപറയുന്നത്. ഗര്‍ഭാവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്കുള്ള മുന്നറിയിപ്പു നല്‍കാനും നടി മറന്നില്ല. 30കളില്‍ ഗര്‍ഭിണികളാകുന്ന സ്ത്രീകളില്‍ ഒരുലക്ഷം പേരില്‍ മൂന്ന് പേര്‍ക്ക് ഇത്തരത്തില്‍ തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ് താരം പറയുന്നത്. ശരീരം കാണിക്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും കൃത്യമായി ചികിത്സ എടുക്കണം എന്നുമാണ് താരം പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com