ജസ്റ്റിന്‍ ബീബര്‍ അച്ഛനാകുന്നു, നിറവയറുമായി ഹെയ്‌ലി: ചിത്രങ്ങള്‍ വൈറല്‍

കൈകള്‍ കോര്‍ത്തുപിടിച്ച് വീണ്ടും വിവാഹപ്രതിജ്ഞയെടുക്കുന്ന ദമ്പതികളാണ് ചിത്രത്തില്‍
ജസ്റ്റിൻ ബീബറും ഹെയ്ലിയും
ജസ്റ്റിൻ ബീബറും ഹെയ്ലിയും ഇൻസ്റ്റ​ഗ്രാം

ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ അച്ഛനാകാന്‍ ഒരുങ്ങുന്നു. ഭാര്യ ഹെയ്‌ലിയുടെ നിറവയറിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ജസ്റ്റിന്‍ ബീബര്‍ സന്തോഷവാര്‍ത്ത പങ്കുവച്ചത്. ഹെയ്‌ലിക്കൊപ്പമുള്ള നിരവധി മനോഹര നിമിഷങ്ങളും ജസ്റ്റിന്‍ ബീബര്‍ പോസ്റ്റ് ചെയ്തിട്ടിട്ടുണ്ട്.

ജസ്റ്റിൻ ബീബറും ഹെയ്ലിയും
'അമ്മേ, ഞാന്‍ ഫെയില്‍ അല്ല പാസ്സ്'; പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടി മീനാക്ഷി

ഹെയ്‌ലിയുമായുള്ള വിവാഹം വീണ്ടും പുനഃസൃഷ്ടിക്കുന്നതും വിഡിയോയില്‍ കാണാം. വിവാഹവസ്ത്രത്തിന് സമാനമായ വെള്ള ഗൗണാണ് ഹെയ്‌ലിയുടെ വേഷം. തലയില്‍ വെയിലും അണിഞ്ഞിട്ടുണ്ട്. കറുപ്പ ജാക്കറ്റും തൊപ്പിയും അണിഞ്ഞ് കാഷ്വല്‍ ലുക്കിലാണ് ജസ്റ്റിന്‍ ബീബര്‍ എത്തുന്നത്.

കൈകള്‍ കോര്‍ത്തുപിടിച്ച് വീണ്ടും വിവാഹപ്രതിജ്ഞയെടുക്കുന്ന ദമ്പതികളാണ് ചിത്രത്തില്‍. നിരവധിപേരാണ് താരദമ്പതികള്‍ക്ക് ആശംസകള്‍ അറിയിക്കുന്നത്. ജൂനിയര്‍ ബീബറിനെ കാണാനായി കാത്തിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍. ഹെയ്‌ലി ആറ് മാസം ഗര്‍ഭിണിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏറെ നാളായി ഇരുവരും കുഞ്ഞിനായി ആഗ്രഹിക്കുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2006ലാണ് ജസ്റ്റിന്‍ ബീബറും ഹെയ്‌ലിയും ആദ്യമായി കണ്ടുമുട്ടുന്നത്. ആ സമയം സലീന ഗോമസുമായി പ്രണയത്തിലായിരുന്നു ജസ്റ്റിന്‍. ഈ ബന്ധം തകര്‍ന്നതിനു പിന്നാലെയാണ് ഹെയ്‌ലിയുമായി അടുക്കുന്നത്. പിന്നീട് ഇരുവരും പിരിഞ്ഞെങ്കിലും 2016ല്‍ വീണ്ടും ഒന്നു ചേരുകയായിരുന്നു. 2018ലാണ് ഇവര്‍ വിവാഹിതരായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com