ഡൽഹിയിലെ വാടക വീട്ടിൽ നിന്ന് ബോളിവുഡിന്റെ കിങ് ഖാനിലേക്ക്. ഇന്ത്യൻ സിനിമയിലെ അത്ഭുതമാണ് ഷാരുഖ് ഖാൻ. അച്ഛന്റേയും അമ്മയുടേയും മരണത്തോടെ ഒറ്റയ്ക്കായിപ്പോയ 26കാരന്റെ പോരാട്ടമായിരുന്നു സൂപ്പർതാരമായുള്ള ഷാരുഖ് ഖാന്റെ വളർച്ച. നവംബർ 2ന് 59ാം വയസിലേക്ക് കടന്നിരിക്കുകയാണ് താരം.
അഭിനയത്തോടുള്ള താൽപ്പര്യം ഷാരുഖ് ഖാനെ നാടകത്തിലേക്കും പിന്നീട് ടെലിവിഷൻ രംഗത്തിലേക്കും എത്തിച്ചു. 1989ലെ ഫുജി എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് ഷാരുഖ് പ്രശസ്തിയിലേക്ക് എത്തുന്നത്. 1991 ൽ അമ്മയുടെ മരണത്തോടെ മാനസികമായി തകർന്ന ഷാരുഖ് അതിൽ നിന്നു രക്ഷപ്പെടാനാണ് സിനിമയിലേക്ക് ചുവടുവെക്കുന്നത്. ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് താമസം മാറിയ താരം 1992ൽ റിലീസ് ചെയ്ത ദീവാനയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ഋഷി കപൂർ നായകനായ ചിത്രത്തിൽ രണ്ടാമത്തെ നായകനായാണ് താരം എത്തിയത്. ഈ സിനിമയുടെ വിജയമായതോടെ ഷാരുഖിനെ തേടി കൂടുതൽ അവസരങ്ങൾ എത്തി. എന്നാൽ ഷാരുഖ് ഖാൻ ഇന്ത്യൻ സിനിമാ പ്രേക്ഷകരെ അമ്പരപ്പിക്കുന്നത് ബാസിഗറിലെ കഥാപാത്രത്തിലൂടെയാണ്. അതുവരെയുണ്ടായ നായക പരിവേഷത്തെ പൊളിക്കുന്നതായിരുന്നു ചിത്രം. ഷാരുഖ് അമ്പരപ്പിച്ച അഞ്ച് വില്ലൻ വേഷങ്ങൾ.
അബ്ബാസ് മുസ്താൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത് 1993ലാണ്. ഷാരുഖ് ഖാൻ- കജോൾ സൂപ്പർഹിറ്റ് ജോഡികളുടെ തുടക്കം ഈ സിനിമയിൽ നിന്നാണ്. തന്റെ കുടുംബത്തെ തകർത്തയാൾക്കെതിരെ പ്രതികാരം വീട്ടാൻ കൊലയാളിയായി മാറുന്ന നായകനെയാണ് ബാസിഗറിൽ കാണുന്നത്. പ്രതികാരം കൊണ്ട് അതിക്രൂരനായി മാറുന്ന വിക്കി മൽഹാത്രയായി അമ്പരപ്പിക്കുന്ന പ്രകടനമാണ് ഷാരുഖ് നടത്തിയത്. ദീപാവലി റിലീസായി തിയറ്ററിൽ എത്തിയ ചിത്രം വമ്പൻ വിജയമാവുകയായിരുന്നു.
shah rukh khan movies
1994ല്‍ റിലീസ് ചെയ്ത ചിത്രം. റൊമാന്റിക് സൈക്കോളജിക് ത്രില്ലറില്‍ ഷാരുഖ് ഖാനൊപ്പം മാധുരിദീക്ഷിതാണ് പ്രധാനവേഷത്തിലെത്തിയത്. തന്റെ പ്രണയത്തിനു വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്ത വിജയ് എന്ന കഥാപാത്രത്തെയാണ് ഷാരുഖ് ഖാന്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച വില്ലനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം താരത്തെ തേടിയെത്തി.
സണ്ണി ഡിയോള്‍ നായകനായി എത്തിയ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് ഷാരുഖ് ഖാന്‍ എത്തിയത്. 1993ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് യഷ് ചോപ്രയാണ്. രാഹുല്‍ മെഹ്ത എന്ന കഥാപാത്രത്തെയാണ് ഷാരുഖ് അവതരിപ്പിച്ചത്. തന്റെ സഹപാഠിയോടുള്ള പ്രണയം രാഹുലിനെ അതിക്രൂരനായ വില്ലനാക്കി മാറ്റുകയാണ്. ജൂഹി ചൗളയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.
ഷാരുഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായാണ് ഡോണ്‍ വിലയിരുത്തുന്നത്. റൊമാന്റിക് സ്റ്റാറില്‍ നിന്ന് ആക്ഷന്‍ സ്റ്റാറായി ഞെട്ടിക്കുകയായിരുന്നു താരം. അധോലോക നായകനായകന്റെ വേഷത്തിലാണ് താരം എത്തിയത്. 2006ല്‍ റിലീസ് ചെയ്ത ചിത്രം ഫര്‍ഹാന്‍ അക്തറാണ് സംവിധാനം ചെയ്തത്.
ഷാരുഖ് ഖാന്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രമാണ് ഫാന്‍. മനീഷ് ശര്‍മ സംവിധാനം ചെയ്ത ചിത്രം 2016ലാണ് റിലീസ് ചെയ്തത്. ആര്യന്‍ ഖന്ന എന്ന സിനിമാതാരത്തിന്റേയും അദ്ദേഹവുമായി രൂപസാദൃശ്യമുള്ള ഗൗരവ് എന്ന ആരാധകന്റേയും കഥയാണ് ചിത്രം പറയുന്നത്. ആര്യന്റെ പ്രശംസയ്ക്ക് വേണ്ടി സഹതാരത്തെ ഗൗരവ് തല്ലിച്ചതയ്ക്കും. എന്നാല്‍ പ്രശംസയ്ക്ക് പകരം ശിക്ഷിയ്ക്കുകയാണ് നടന്‍ ചെയ്യുന്നത്. ഇതോടെ നടനോട് പ്രതികാരം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുകയാണ് ഗൗരവ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക