പുകവലിയുടെ പേരില്‍ പലപ്പോഴും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍. എന്നാല്‍ താന്‍ പുകവലി നിര്‍ത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. പിറന്നാളിനോട് അനുബന്ധിച്ച് ആരാധകരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പുകവലിയേക്കുറിച്ച് താരം തുറന്നു പറഞ്ഞത്.
ഒരു നല്ല കാര്യംകൂടി പറയാനുണ്ട്. ഞാന്‍ ഇനി പുകവലിക്കില്ല. പുകവലി ഉപേക്ഷിച്ചതിന് ശേഷം ശ്വാസതടസ്സം അനുഭവപ്പെടില്ല എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ ചെറിയ ശ്വാസം മുട്ടുണ്ട്. ദൈവത്തിന്റെ അനുഗ്രഹത്താല്‍ അതും ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു- ആരാധകരോട് ഷാരൂഖ് പറഞ്ഞു. വലിയ ആവേശത്തോടെയാണ് താരത്തിന്റെ ആരാധകര്‍ ഇത് സ്വീകരിച്ചത്.
പുകവലി ശീലത്തെക്കുറിച്ച് നേരത്തെ താരം തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു ദിവസം 100 സിഗരറ്റുകള്‍ വരെ വലിക്കാറുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. മാത്രമല്ല വെള്ളത്തിനു പകരം കാപ്പിയാണ് താന്‍ കുടിക്കാറുള്ളത് എന്നാണ് താരം പറഞ്ഞത്. ദിവസം 30 കപ്പ് കട്ടന്‍ കാപ്പി കുടിക്കുമെന്നാണ് ഷാരൂഖ് പറഞ്ഞത്.
പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിന്റെ പേരില്‍ ഷാരുഖ് ഖാന്‍ പലപ്പോഴും വിവാദത്തിലായിട്ടുണ്ട്. 2012ല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരത്തിനിടെ താരം സിഗരറ്റ് വലിച്ചത് വലിയ വാര്‍ത്തയായിരുന്നു. കൂടാതെ ഇകഴിഞ്ഞ തവണത്തെ ഐപിഎല്ലിനിടെ താരം സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക