കൊച്ചി: അനുചിതമായി സ്പര്‍ശിച്ചെന്ന വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ അസിസ്റ്റന്റ് അറസ്റ്റില്‍. ചാരുത് ചന്ദ്രനെയാണ് കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലിസ് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. തുടര്‍ന്ന് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു
എട്ടുവര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവമെന്ന് പൊലീസ് പറയുന്നു. ശരീരത്തില്‍ അനുചിതമായി സ്പര്‍ശിച്ചെന്നും സമ്മതമില്ലാതെ വീഡിയോ പകര്‍ത്തിയെന്നുമാണ് വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാതി. സ്ത്രീകളെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ചാരുത് ചന്ദ്രനെതിരെ കേസ് എടുത്തിരിക്കുന്നത്.
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സിനിമാ മേഖലയിലെ ചൂഷണത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപികരിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണം സംഘം ഇതുവരെ 25ലധികം കേസുകള്‍ എടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക