ശിവകാര്‍ത്തികേയനും സായി പല്ലവിയും ഒന്നിച്ച സിനിമയാണ് അമരന്‍. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നടി ജ്യോതിക രംഗത്തെത്തിയിരിക്കുകയാണ്. ജയ് ഭീമിന് ശേഷം തമിഴ് സിനിമയില്‍ നിന്നുള്ള ക്ലാസിക് എന്നാണ് ജ്യോതിക കുറിച്ചത്. സായി പല്ലവിയുടെ പ്രകടനത്തേയും ജ്യോതിക പ്രശംസിച്ചു.
'അമരന്‍ സിനിമയ്ക്കും ടീമിനും സല്യൂട്ട്. സംവിധായകന്‍ രാജ്കുമാര്‍ പെരിയസ്വാമി നിങ്ങള്‍ എന്തൊരു രത്‌നമാണ് ഒരുക്കിവച്ചിരിക്കുന്നത്. ജയ് ഭീമിന് ശേഷം തമിഴ് സിനിമയില്‍ നിന്ന് മറ്റൊരു ക്ലാസിക്.അഭിനന്ദനങ്ങള്‍ ശിവകാര്‍ത്തികേയന്‍. നിങ്ങള്‍ എടുത്ത കഷ്ടപ്പാട് എന്തെന്ന് എനിക്ക് ഊഹിക്കാനാവും. സായി പല്ലവി നിങ്ങള്‍ എന്തൊരു നടിയാണ്. അവസാനത്തെ പത്ത് മിനിറ്റില്‍ നീ എന്റെ ഹൃദയവും ശ്വാസവും എടുത്തു. നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു.
ഇന്ദു റെബേക്ക വര്‍ഗീസ് നിങ്ങളുടെ ത്യാഗവും പോസിറ്റിവിറ്റിയും എന്റെ ഹൃദയത്തേയും ആത്മാവിനേയും സ്പര്‍ശിച്ചു. മേജര്‍ മുകുന്ദ് വരദരാജന്‍- നിങ്ങള്‍ ഇവിടെയിരുന്ന് ഞങ്ങളെ കാണുന്നുണ്ടെങ്കില്‍, എല്ലാ ജനങ്ങളും നിങ്ങളുടെ ധൈര്യത്തെ പ്രശംസിക്കുകയാണ്. ഞങ്ങളുടെ മക്കളം നിങ്ങളെപ്പോലെ വളര്‍ത്തും.'- ജ്യോതിക കുറിച്ചു.
പിന്നാലെ ജ്യോതികയ്ക്ക് നന്ദി കുറിച്ചുകൊണ്ട് സായി പല്ലവിയും ശിവകാര്‍ത്തികേയനും രാജ്കുമാര്‍ പെരിയസ്വാമിയും രംഗത്തെത്തി. പ്രിയപ്പെട്ട ജ്യോതിക മാം. നിങ്ങള്‍ സിനിമകാണുന്നുണ്ടെന്ന് ടീം എന്നെ അറിയിച്ചപ്പോള്‍ ഞാന്‍ വല്ലാതെ ആവേശത്തിലായിരുന്നു. ഇത് എനിക്ക് എത്രത്തോളം വലുതാണെന്നോ. സിനിമയും എന്റെ അഭിനയവും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു.- സായി പല്ലവി കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക