അന്തരിച്ച വിഖ്യാത ഫാഷന്‍ ഡിസൈനര്‍ രോഹിത്ത് ബാലിന് ആദരം അര്‍പ്പിച്ച് നടി അനന്യ പാണ്ഡെ. 21 വര്‍ഷം മുന്‍പ് അമ്മ ഭാവന പാണ്ഡെയ്ക്കായി രോഹിത് ബാല്‍ ഒരുക്കിയ സല്‍വാര്‍ സ്യൂട്ട് അണിഞ്ഞായിരുന്നു താരത്തിന്റെ ആദരം.
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് താരം രോഹിത് ബാല്‍ ഒരുക്കിയ സല്‍വാര്‍ സ്യൂട്ട് തെരഞ്ഞെടുത്തത്. ഗോള്‍ഡന്‍ സീക്വന്‍സ് വര്‍ക്കിലുള്ള സല്‍വാറാണ് അനന്യ അണിഞ്ഞത്. വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.
എന്റെ സഹോദരി വിവാഹിതയാവുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. എന്നാല്‍ അവളെ വിട്ടുകൊടുക്കാന്‍ ഞാന്‍ തയാറല്ല. ഒരു സഹോദരനെകൂടി കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ട്. കൂടാതെ അമ്മയ്ക്കായി രോഹിത് ബാല്‍ ഒരുക്കിയ വസ്ത്രമാണ് ഞാന്‍ അണിഞ്ഞിരിക്കുന്നത്. ഗുഡ്ഡ ഫോര്‍എവര്‍.- അനന്യ കുറിച്ചു. അനന്യയെ പ്രശംസിച്ചുകൊണ്ട് അമ്മ ഭാവന എത്തി. തന്റെ വസ്ത്രത്തില്‍ അനന്യയ്ക്ക് നന്നായി ഇണങ്ങുന്നുണ്ട് എന്നാണ് അമ്മ കുറിച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് രോഹിത് ബാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വിടപറയുന്നത്. രോഹിത് ബാലിന്റെ അവസാനത്തെ ഷോയിലെ ഷോ ടോപ്പറായിരുന്നു അനന്യ. ഒക്ടോബറിലായിരുന്നു പരിപാടി. ചുവന്ന റോസാപ്പൂക്കള്‍ വരച്ചുചേര്‍ത്ത കറുത്ത ലെഹങ്കയാണ് അനന്യ അണിഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക