അനുഷ്ക ഷെട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ഘാട്ടിയുടെ ടീസർ പുറത്ത്. മാസ് ആക്ഷൻ കഥാപാത്രമായാണ് അനുഷ്ക ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ക്രിഷ് ജാഗർലമുഡി സംവിധാനം ചെയ്യുന്ന ചിത്രം വയലൻസിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ടുള്ളതായിരിക്കും എന്നാണ് ടീസർ നൽകുന്ന സൂചന.
ബസ്സിൽ കയറി എതിരാളികളുടെ കഴുത്തറുക്കുകയും ആ തലയുമായി നടന്നുപോകുന്ന അനുഷ്കയെ ആണ് ടീസറിൽ കാണുന്നത്. അനുഷ്ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ടീസര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈറലായിരുന്നു.
യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'വേദം' എന്ന ചിത്രത്തിന് ശേഷമാണ് അനുഷ്കയും കൃഷും വീണ്ടും ഒന്നിക്കുന്നത്. ഉയർന്ന ബജറ്റും മികച്ച സാങ്കേതിക നിലവാരവുമുള്ള വലിയ കാൻവാസിൽ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക