പാപ്പരാസികളെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് നടന്‍ ഇഷാന്‍ ഖട്ടര്‍. പെണ്‍സുഹൃത്തിനൊപ്പമുള്ള ചിത്രം പകര്‍ത്തിയതാണ് താരത്തെ ചൊടിപ്പിച്ചത്. മോഡല്‍ ചാന്ദ്‌നി ബെയ്ന്‍സുമായി ഇഷാന്‍ ഖട്ടര്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും മുംബൈയില്‍ വച്ച് പാപ്പരാസികളുടെ മുന്നില്‍പ്പെടുകയായിരുന്നു.
ചാന്ദ്‌നിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് ഇഷാന്‍ ഖട്ടറിന്റെ അതൃപ്തിക്ക് കാരണമായത്. ഒന്ന് അവസാനിപ്പിക്കൂ, നിങ്ങള്‍ എന്റെ ഫോട്ടോ എടുത്തിട്ട് പോകൂ.- എന്നാണ് താരം പറഞ്ഞത്. ഈ സമയത്ത് ചാന്ദ്‌നി നടന്നു നീങ്ങുന്നതും വിഡിയോയില്‍ കാണാം. അതിനു പിന്നാലെയാണ് തന്നെ കണ്ടുപിടിക്കാന്‍ വല്ല ട്രാക്കറും വച്ചിട്ടുണ്ടോ എന്ന് താരം ചോദിച്ചത്.
എനിക്കൊരു കാര്യം ചോദിക്കാനുണ്ട് സഹോദരാ. നിങ്ങള്‍ എനിക്ക് വല്ല ട്രാക്കറും വച്ചിട്ടുണ്ടോ? ഞാന്‍ എവിടെയാണെന്ന് നിങ്ങള്‍ എങ്ങനെയാണ് അറിയുന്നത്. ഞാന്‍ ആത്മാര്‍ഥമായി ചോദിച്ചതാണ്. ഇത് മുന്‍കൂട്ടി തയാറെടുത്ത പോലെയുണ്ട്.- താരം ചോദിച്ചു. 2023 ജൂണ്‍ മുതല്‍ ഇഷാനും ചാന്ദ്‌നിയും പ്രണയത്തിലാണ്. ഇരുവരും ഒന്നിച്ച് പല സ്ഥലങ്ങളിലും കണ്ടതോടെയാണ് താരം പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക