മകന് വേണ്ടി അമ്മ താലി ചാര്‍ത്തി, നടന്‍ നെപ്പോളിയന്‍റെ മകന്‍ വിവാഹിതനായി

കഴിഞ്ഞ ജൂലായിലായിരുന്നു ധനൂഷിന്റെയും അക്ഷയയുടെയും വിവാഹ നിശ്ചയം നടന്നത്.
nepolean son wedding
നടന്‍ നെപ്പോളിയന്‍റെ മകന്‍ വിവാഹിതനായി
Published on
Updated on

ടൻ നെപ്പോളിയന്റെ മകൻ ധനൂഷ് വിവാഹിതനായി. തിരുനെൽവേലി സ്വദേശിനി അക്ഷയയാണ് വധു. മസ്കുലാർ ഡിസ്ട്രോഫി ബാധിതനായ ധനൂഷിന് വേണ്ടി അമ്മയാണ് അക്ഷയയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ജപ്പാനില്‍ വെച്ച നടന്ന വിവാഹാഘോഷത്തില്‍ കാർത്തി, ശരത്കുമാർ, മീന, ഖുശ്ബു, സുഹാസിനി തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തു.

നേരിലെത്താൻ കഴിയാതിരുന്ന ശിവകാർത്തികേയൻ വിഡിയോ കോളിലൂടെ വധൂവരന്മാർക്ക് ആശംസകൾ നേർന്നു. ഹിന്ദു ആചാരപ്രകാരമാണ് ചടങ്ങുകൾ നടന്നത്. ഹൽദി, മെഹന്ദി, സംഗീത് തുടങ്ങി വലിയ ആഘോഷ പരിപാടികൾ വിവാഹത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. കഴിഞ്ഞ ജൂലായിലായിരുന്നു ധനൂഷിന്റെയും അക്ഷയയുടെയും വിവാഹ നിശ്ചയം നടന്നത്.

നെപ്പോളിയനും ഭാര്യയും തിരുനെൽവേലിയിലെത്തി ചടങ്ങിൽ പങ്കെടുത്തു. മകന് യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയായതിനാൽ വിഡിയോ കോളിലൂടെ എത്തുകയായിരുന്നു. വളരെ ചെറു പ്രായത്തില്‍ തന്നെ ധനൂഷിന് മസ്കുലാർ ഡിസ്ട്രോഫി രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മകന്റെ ചികിത്സക്കായി നെപ്പോളിയൻ സകുടുംബം അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com