സ്കൂൾ പഠനകാലം മുതൽ മോഹൻലാലിനെ ഇഷ്ടമായിരുന്നെന്ന് താരത്തിന്റെ ഭാര്യ സുചിത്ര. മോഹൻലാലിനോട് ആരാധന കാരണം ദിവസം അഞ്ച് കാർഡുകളാണ് അയച്ചിരുന്നതെന്നും താരത്തിന്റെ പിന്നാലെയായിരുന്നു താനെന്നുമാണ് സുചിത്ര പറഞ്ഞത്. രേഖാ മേനോന്റെ എഫ്ടിക്യൂ വിത്ത് രേഖാ മേനോന്‍ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് സുചിത്ര മനസ്സുതുറന്നത്.
മോഹൻലാലിന്റെ എല്ലാ സിനിമകളും കാണാറുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല. പിന്നീടാണ് ഇഷ്ടപ്പെട്ടു തുടങ്ങിയത്. അതോടെ ട്യൂഷൻ പഠിപ്പിക്കാനെത്തുന്ന അധ്യാപകനുമായി മോഹൻലാലിനെക്കുറിച്ച് സംസാരിക്കുമായിരുന്നു എന്നാണ് സുചിത്ര പറഞ്ഞത്. ആദ്യമായി മോഹൻലാലിനെ കണ്ടതിനെക്കുറിച്ചും സുചിത്ര പറഞ്ഞു.
ആദ്യമായി മോഹന്‍ലാലിനെ കണ്ടത് തിരുവനന്തപുരത്ത് പ്രൊഡ്യൂസര്‍ വിശാഖ് സുബ്രഹ്മണ്യന്റെ അച്ഛന്റെ കല്യാണത്തിന് പോയപ്പോഴാണ്. അതുവരെ അദ്ദേഹത്തെ സിനിമയിലാണ് കണ്ടത്. കോഴിക്കോട്ടെ തയേറ്ററുകളില്‍ പോയാണ് അന്ന് ഞാന്‍ സിനിമകള്‍ കണ്ടിരുന്നത്. ചേട്ടന്റെ പണ്ടത്തെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അന്ന് മോഹന്‍ലാലിന് ഒരുപാട് കാര്‍ഡുകള്‍ അയച്ചിരുന്നു. ഞാനാണ് അയച്ചതെന്ന് അദ്ദേഹത്തിന് അറിയുമായിരുന്നില്ല. ഒരു ദിവസം മിനിമം അഞ്ച് കാര്‍ഡുകള്‍ അയച്ചിരുന്നു. അന്നൊക്കെ ഞാന്‍ അദ്ദേഹത്തെ സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്.- സുചിത്ര പറഞ്ഞു.
തനിക്ക് വിവാഹം ആലോചിച്ച് തുടങ്ങിയ സമയത്താണ് മോഹൻലാലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്നും വീട്ടുകാരോട് പറയുന്നത്. മോഹന്‍ലാലും സുകുമാരി ആന്റിയും അടുത്ത ബന്ധമായിരുന്നു. ആ വഴിക്കാണ് ആലോചന നടന്നത്. - സുചിത്ര കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക