തെലുങ്ക് സിനിമയിലൂടെ എത്തിയ ബോളിവുഡ് കീഴടക്കിയ താരമാണ് വിജയ് ദേവരക്കൊണ്ട. എന്നാൽ കഴിഞ്ഞ കുറച്ചുനാളായി താരത്തിന് അത്ര നല്ല സമയമല്ല. തുടർപരാജയങ്ങൾ താരത്തിന്റെ കരിയറിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വിജയ് ദേവരക്കൊണ്ട വീഴുന്ന വിഡിയോ ആണ്.
മുംബൈയിലെ ഒരു കോളജിൽ പ്രമോഷന്‍ പരിപാടിക്കെത്തിയ വിജയ് ദേവരകൊണ്ട സ്റ്റെപ്പ് ഇറങ്ങുന്നതിനിടെ തെന്നിവീഴുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. നിരവധി പേരാണ് താരത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയത്. താരം സ്വബോധത്തോടെയല്ല പരിപാടിക്കെത്തിയതെന്നും അതാണ് വീഴ്ചയ്ക്ക് കാരണമായതെന്നുമാണ് വിമർശനങ്ങൾ ഉയർന്നത്.
ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തെന്നിവീഴുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. ലോലി പോപ്പ് നുണയുന്ന ദേവരക്കൊണ്ടയെ ആണ് വിഡിയോയിൽ കാണുന്നത്. ‘ഞാൻ വീണു, അത് ഭയങ്കരമായ രീതിയിൽ വൈറലായി. റൗഡിയുടെ ജീവിതം അങ്ങനെയാണ്. വീഴ്ചയുടെ ആഘാതം വലുതാകുമ്പോഴാണ് ജീവിതത്തിൽ നമുക്ക് ഉയർന്ന് പറക്കാൻ കഴിയുക. വീഴ്ചയിൽ തളരാതെ ജയിച്ചു മുന്നേറുക. ഇതു തുടർന്നുകൊണ്ടിരിക്കും.’- എന്ന കുറിപ്പിലായിരുന്നു വിഡിയോ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക