മുംബൈ: ആഡംബര വസതി വാടകയ്ക്ക് നല്‍കി ബോളിവുഡ് താരം ഷാഹിദ് കപൂര്‍. പ്രതിമാസം 20.5ലക്ഷം രൂപയാണ് വാടക. മൂന്നു കാര്‍ പാര്‍ക്കിങ് സ്‌പേസ് ഉള്ള അപ്പാര്‍ട്‌മെന്റ് 2024 മേയിലാണ് ഷാഹിദ് ഭാര്യ മീര കപൂറും ചേര്‍ന്ന് വാങ്ങിയത്. ഒബ്‌റോയി റിയാലിറ്റി നിര്‍മിച്ച അപ്പാര്‍ട്ട്‌മെന്റിന് 58.6 കോടി രൂപയായിരുന്നു വില.
1.58 ഏക്കറിലായി 4 ബിഎച്ച്‌കെ, 5 ബിഎച്ച് കെ റെഡി ടു മൂവ് ഇന്‍ അപ്പാര്‍ട്‌മെന്റുകളാണുള്ളത്. 5,395 ചതുരശ്ര അടി കാര്‍പെറ്റ് ഏരിയയും 573.78 ചതുരശ്ര മീറ്റര്‍ ബില്‍റ്റ്-അപ്പ് ഏരിയയും മൂന്ന് പ്രത്യേക കാര്‍ പാര്‍ക്കിംഗ് സ്ഥലങ്ങളും ഉള്ള അപ്പാര്‍ട്ട്മെന്റാണ് ഇത്. ഈ ആഡംബര അപ്പാര്‍ട്ട്മെന്റാണ് ഷാഹിദ് കപൂര്‍ വാടകയ്ക്ക് കൊടുത്തിരിക്കുന്നത്. 1.23 കോടി രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്.
60 മാസത്തേക്കാണ് കരാര്‍ കാലാവധി. അഞ്ച് വര്‍ഷത്തെ കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ 23.98 ലക്ഷം രൂപയായിരിക്കും വാടക. ആദ്യ 10 മാസത്തേക്ക് വാടക രഹിത കാലയളവും കരാറില്‍ ഉള്‍പ്പെടുന്നു. ഇതോടെ മുംബൈയിലെ ആഡംബര സ്വത്തുക്കള്‍ വാടകയ്ക്കോ പണയത്തിനോ നല്‍കിയ കാര്‍ത്തിക് ആര്യന്‍, രണ്‍വീര്‍ സിംഗ്, നിര്‍മ്മാതാവ് സാജിദ് നദിയാദ്വാല എന്നിവരുള്‍പ്പെടുന്ന പട്ടികയിലാണ് ഷാഹിദ് കപൂര്‍ ഇടം നേടിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക