

ഇന്ത്യൻ സിനിമയിലെ ക്ലാസിക് ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഷാരൂഖ് ഖാനും പ്രീതി സിന്റയും ഒന്നിച്ചെത്തിയ വീർ സാറയുടെ സ്ഥാനം. ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ട് 20 വർഷം തികഞ്ഞിരിക്കുകയാണിപ്പോൾ. റാണി മുഖർജിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് നടി പ്രീതി സിന്റ.
'വീർ സാറ എത്തിയിട്ട് 20 വർഷം. ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. നിസ്വാർഥവും കാലാതീതവുമായ പ്രണയത്തെക്കുറിച്ച് ഈ സിനിമ എന്നെ പഠിപ്പിച്ചു. ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ സ്പർശിച്ച ഈ മനോഹരമായ പ്രണയകഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ എന്നും നന്ദിയുള്ളവളാണ്. വീർ സാറയ്ക്ക് നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും നന്ദി.
എന്നോടൊപ്പം പ്രവർത്തിച്ച മറ്റു താരങ്ങൾക്കും മികച്ച അണിയറപ്രവർത്തകർക്കും തീർച്ചയായും, ഈ സിനിമയെ ഇത്രമാത്രം സ്പെഷ്യലാക്കിയ ആരാധകരായ നിങ്ങളോടും ഒരുപാട് സ്നേഹം. കാലാതീതമായ പ്രണയവും അവിസ്മരണീയമായ ഓർമ്മകളും വീർ സാറയുടെ 20 വർഷങ്ങളും ഇതാ'- എന്നാണ് ചിത്രത്തിലെ ഒരു വിഡിയോ പങ്കുവച്ച് പ്രീതി സിന്റ എക്സിൽ കുറിച്ചിരിക്കുന്നത്.
യഷ് ചോപ്രയാണ് ചിത്രം സംവിധാനം ചെയ്തത്. വീര്‍ സാറ ആഗോളതലത്തില്‍ 97.64 കോടി രൂപ നേടി എന്നാണ് കണക്കുകൾ. ചിത്രം റീ റിലീസിനെത്തിയപ്പോഴും മികച്ച കളക്ഷൻ നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates