ഓൾ വി ഇമാജിൻ ഇസ് ലൈറ്റിന് ശേഷം ദിവ്യപ്രഭ കേന്ദ്ര കഥാപാത്രമാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. 'മർത്ത്യലോക ഇതിഹാസം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അടൽ കൃഷ്ണനാണ്. വിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ ഇന്ദുലേഖയും വിനീത വാര്യരുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
55-ആം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള (എൻഎഫ്ഡിസി) ഫിലിം ബസാറിന്റെ വ്യൂവിങ് റൂമിലേക്ക് 'മർത്ത്യലോക ഇതിഹാസം' തെരഞ്ഞെടുക്കപ്പെട്ടു. ഏറെ ചർച്ച ചെയ്യപ്പെട്ട വുമൺ വിത്ത് എ മൂവി ക്യാമറയിലൂടെ ശ്രദ്ധനേടിയ സംവിധായകനാണ് അടൽ കൃഷ്ണൻ. ചിത്രത്തിൽ ദിവ്യപ്രഭയെ കൂടാതെ ,സുർജിത്ത് ഗോപിനാഥ്, കുമാർ സേതു, സൈഫുദ്ധീൻ ഇ ,പ്രശാന്ത് മാധവൻ ,ജീവൻ ജോസ് ,ജോവിൻ എബ്രഹാം എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഛായാഗ്രഹണം -ആനന്ദ് പി മോഹൻദാസ്, കല, വസ്ത്രാലങ്കാരം -സുഭിക്ഷ ജഗന്നാഥൻ, സൗണ്ട് ഡിസൈൻ - വിഘ്‌നേശ് പി ശശിധരൻ, സംഗീതം, പശ്ചാത്തല സംഗീതം -ത്രിലോക് ദി ബാൻഡ്, സെലിജോ ജോൺ, അമൃത് കിരൺ, ജിഫിൻ സേവ്യർ, വി എഫ് എക്സ് - അഹ്‌സൻ ബിൻ നാസർ, ഗാനരചന - യമ ഗില്ഗമേഷ് രംഗത്ത്, ലൈൻ പ്രൊഡ്യൂസർ അഭിജിത്ത് കമലാകാരൻ പണിക്കർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അരുൺ എൻ എസ് ,അസ്സോസിയേറ്റ് സിനിമാട്ടോഗ്രാഫർ മനു പോൾ ,പ്രൊഡക്ഷൻ കൺട്രോളർ ഭാരത് നാരായണൻ, അസിസ്റ്റന്റ് ഡയറക്ടർ യദു കൃഷ്ണൻ എം.ഡി, അസിസ്റ്റന്റ് സിനിമട്ടോഗ്രാഫർ- അഖിൽ ഫൈസൽ, ലിനു, പബ്ലിസിറ്റി ഡിസൈൻ- എൽബിൻ ജേക്കബ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക