പട്‌ന: ഭോജ്പുരി നടി അക്ഷര സിങിന് വധഭീഷണി. 50 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് നടിക്ക് ഫോണില്‍ കോളുകള്‍ വന്നത്. ദനാപൂര്‍ സ്റ്റേഷനില്‍ രേഖാമൂലം നടി പരാതി നല്‍കി.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് തവണയാണ് നടിയുടെ ഫോണില്‍ ഭീഷണി സന്ദേശം അയച്ചത്. രണ്ട് ദിവസത്തിനകം പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നാണ് ഭീഷണി. ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു.
ഭോജ്പുരി സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് അക്ഷര സിങ്. 2010ലെ ആക്ഷന്‍ നാടകമായ സത്യമേവ ജയതേ എന്ന ചിത്രത്തിലൂടെ രവി കിഷനൊപ്പം സിങ് ആദ്യമായി അഭിനയിച്ചു. തുടര്‍ന്ന് 2011ല്‍ പുറത്തിറങ്ങിയ പ്രണ്‍ ജയേ പര്‍ വച്ചന്‍ ന ജായേ എന്ന ചിത്രത്തിലും അവര്‍ അഭിനയിച്ചു. 2016ല്‍ റൊമാന്റിക് നാടകമായ എ ബല്‍മ വിഹാര്‍ വാലയിലും അഭിനയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക