ഛായാഗ്രാഹകന്‍ നിമിഷ് രവിക്ക് പിറന്നാള്‍ ആശംസകളുമായി നടി അഹാന കൃഷ്ണ. നിമിഷിനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു ആശംസ. 21 വയസുള്ളപ്പോള്‍ പണിയൊന്നുമില്ലാതെ നമ്മൾ ചുറ്റിത്തിരിഞ്ഞത് ഇന്നലെപ്പോലെ ഓര്‍ക്കുന്നെന്നും നിനക്ക് 30 വയസായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നുമാണ് അഹാന കുറിച്ചത്.
ഹാപ്പി 30 നിം. നിനക്ക് 30 ആയെന്ന് വിശ്വസിക്കാനാവുന്നില്ല. നിനക്ക് 21 വയസുള്ളപ്പോള്‍ ഒരു പണിയും കയ്യില്‍ പൈസയുമില്ലാതെ ഒരുപാട് പ്രതീക്ഷകളോടെ തിരുവനന്തപുരത്ത് ചുറ്റിത്തിരിഞ്ഞത് എനിക്ക് ഓര്‍മയുണ്ട്. ഇന്ന് നിന്നെ നോക്കൂ. നീ എവിടെ എത്തണമെന്ന് ഞങ്ങളെല്ലാം സ്വപ്‌നം കണ്ടോ അവിടെ നീ എത്തിയിരിക്കുന്നു. ഇനിയും എത്ര ദൂരമാണ് നിനക്ക് പോകാനുള്ളത്. എല്ലാം നിന്റെ കഴിവുകൊണ്ടാണ്. നിന്റെ കഴിവും ജോലിയോടുള്ള ആത്മിവിശ്വാസവും എല്ലാം കൊണ്ടാണ്. നിന്റെ മനോഹരമായ ഹൃദയം ഇതും ഇതിലേറെയെും അര്‍ഹിക്കുന്നുണ്ട്. ഹാപ്പിയസ്റ്റ് ബര്‍ത്ത്‌ഡേ ടു മൈ ഫേവറേറ്റ് പീസ് ഓഫ് കേക്ക്.- അഹാന കുറിച്ചു.
പിന്നാലെ അഹാനയ്ക്ക് നന്ദി പറഞ്ഞ് നിമിഷ് എത്തി. നന്ദി കുഞ്ഞേ, ഇതുവരെയും ഇനി അങ്ങോട്ടും ഒന്നിച്ച്.- എന്നാണ് നിമിഷ് കുറിച്ചത്. അഹാനയുടെ അമ്മ സിന്ധു കൃഷ്ണയും നിമിഷും പിറന്നാള്‍ ആശംസ കുറിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളാണ് അഹാനയും നിമിഷും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക