ജോജു ജോര്‍ജിന്റെ പണി സിനിമയിലൂടെ അമ്പരപ്പിച്ചിരിക്കുകയാണ് അഭയ ഹിരണ്‍മയി. ഇപ്പോള്‍ ശ്രദ്ധനേടുന്നത് അഭയയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ടാണ്. വെള്ള ഷര്‍ട്ട് ധരിച്ച് ബാത്ത്ടബ്ബില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. തന്റെ അതിജീവിതത്തെക്കുറിച്ചാണ് അഭയ സംസാരിക്കുന്നത്.
‘അതിജീവിക്കുകയാണ്. അവളുടെ ശരീരത്തിലേക്ക്, അവളുടെ ചിന്തകളിലേക്ക്, അവളുടെ പാതയിലേക്ക് ആർക്കും എത്താൻ കഴിയാത്ത സ്ത്രീയായി അവൾ മാറിയിരിക്കുന്നു. അവൾ ഒറ്റയ്ക്കാണ്, അവൾ ഒരു അദ്ഭുതമാണ്. അവൾ സ്വയം സ്നേഹിക്കുന്നു ആ സ്നേഹത്തിന്റെ തിളക്കം അവിടെ കാണാനാകും’എന്ന കുറിപ്പിലാണ് അഭയ ഹിരൺമയി വിഡിയോ പോസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് അഭയയുടെ ഫോട്ടോഷൂട്ട്. ഗായികയുടെ ലുക്കിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ശരിയായ സമയത്ത് എല്ലാം ശരിയാവും എന്നാണ് ആരാധകരുടെ കമന്റ്. അഭയയുടെ വസ്ത്രത്തെ വിമർശിച്ചുകൊണ്ടും നിരവധി പേർ എത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക