വൻ ജനസാഗരത്തെ സാക്ഷിയാക്കി പുഷ്പ 2 ട്രെയ്‌ലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. പട്നയിൽ വച്ചായിരുന്നു പുഷ്പ 2 വിന്റെ ട്രെയ്‌ലർ ലോഞ്ച് നടന്നത്. ആദ്യ ഭാഗത്തിൽ അവസാന നിമിഷത്തിൽ മാസ് വില്ലനായെത്തിയ ഫഹദ് ഫാസിൽ രണ്ടാം ഭാഗത്തിൽ കത്തിക്കയറുമെന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്‌ലർ. ട്രെയ്‌ലറിൽ ഫഹദ് ഫാസിലിനും ഗംഭീര ഇൻട്രോയാണ് നൽകിയിരിക്കുന്നത്.
ആക്ഷനും മാസും ഒന്നിച്ച ട്രെയ്‌ലറാണ് പുറത്തുവന്നിരിക്കുന്നത്. അല്ലുവും ഫഹദും തമ്മിലുള്ള മാസ് രംഗങ്ങളോടെ ആയിരിക്കും പുഷ്പ 2 ആരാധകരിലേക്കെത്തുക. ഡിസംബർ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുൻപേ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണ്. സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ് റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു.
‘പുഷ്പ ദ് റൂൾ’ ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണുമാണ് സംഭവിക്കാൻ പോകുന്നതെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ദേവിശ്രീ പ്രസാദാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക