anaswara rajan
അനശ്വരയും സിജു സണ്ണിയും ഇൻസ്റ്റ​ഗ്രാം

'ഞങ്ങള്‍ ഒന്നിക്കുന്നു, വിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ല': അനശ്വരക്കൊപ്പമുള്ള ചിത്രവുമായി സിജു, വിശ്വസിക്കരുതെന്ന് നടി

അനശ്വര പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്നാണ് പേര് നല്‍കിയിക്കുന്നത്
Published on

സോഷ്യല്‍ മീഡിയ താരമായി എത്തി മലയാള സിനിമാപ്രേമികളുടെ മനം കവര്‍ന്ന താരമാണ് സിജു സണ്ണി. രോമാഞ്ചം, വാഴ തുടങ്ങിയ സിനിമകളിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വൈറലാവുന്നത് നടി അനശ്വര രാജനൊപ്പമുള്ള സിജുവിന്റെ ചിത്രമാണ്.

ഞങ്ങള്‍ ഒന്നിക്കുന്നു... വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല... മുഹൂര്‍ത്തം 11:00മാ... മുന്നോട്ട് ഉള്ള യാത്രയില്‍ കൂടെ ഉണ്ടാകണം.- എന്ന അടിക്കുറിപ്പിലാണ് സിജുവിന്റെ പോസ്റ്റ്. പിന്നാലെ മറുപടിയുമായി അനശ്വര രംഗത്തെത്തിയത്. അത് എഐ ചിത്രമാണെന്നും ആരും വിശ്വസിക്കരുതെന്നുമാണ് അനശ്വര കമന്റ് ചെയ്തത്.

ഇരുവരും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായാണ് ചിത്രം പങ്കുവച്ചത്. അനശ്വര പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്നാണ് പേര് നല്‍കിയിക്കുന്നത്. എസ് വിപിന്‍ ആണ് സംവിധാനം. വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണ്. സിജു സണ്ണി, അസീസ് നെടുമങ്ങാട്, ജോമോന്‍ ജ്യോതിര്‍, ബൈജു സന്തോഷ്, മല്ലിക സുകുമാരന്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com