'ധനുഷ് എന്റെ അഭിനയത്തെ വെറുത്തു'; നയന്‍താര പരസ്യമായി മാപ്പ് പറഞ്ഞു, അന്നു തുടങ്ങിയ പക

നയന്‍താരയുടെ ജീവിതവും കരിയറും മാറ്റി മറിച്ച ഞാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നിന്നാണ് ഇരുവരും തമ്മിലുള്ള പോരിന്റെ തുടക്കം.
dhanush nayanthara
ധനുഷ്, നയന്‍താരഇൻസ്റ്റ​ഗ്രാം
Updated on
1 min read

തെന്നിന്ത്യയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ് ധനുഷിന് എതിരായ നയന്‍താരയുടെ ആരോപണം. വര്‍ഷങ്ങളായി തുടരുന്ന ധനുഷിന്റെ പകയെക്കുറിച്ചാണ് നയന്‍സ് പറയുന്നത്. ധനുഷുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന താരമാണ് നയന്‍താര. നടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് പലവേദികളിലും ധനുഷ് തുറന്നു പറഞ്ഞിട്ടുണ്ട്. ഇത്ര സൗഹൃദമുണ്ടായിരുന്നവര്‍തമ്മില്‍ ശത്രുതയില്‍ ആയത് എങ്ങനെയാണ്.

നയന്‍താരയുടെ ജീവിതവും കരിയറും മാറ്റി മറിച്ച ഞാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നിന്നാണ് ഇരുവരും തമ്മിലുള്ള പോരിന്റെ തുടക്കം. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാവുന്നത്. ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു ധനുഷ്. നയന്‍താരയുടെ പ്രകടനം മികച്ച അഭിപ്രായം നേടിയെങ്കിലും ധനുഷിന് എതിരഭിപ്രായമായിരുന്നു. ബധിരയായ നായികയായുള്ള നയന്‍താരയുടെ പ്രകടനം ധനുഷിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേക്കുറിച്ച് നയന്‍താര തന്നെയാണ് തുറന്നു പറഞ്ഞത്.

2016ല്‍ ഫിലിം ഫെയറില്‍ നാനും റൗഡി താന്‍ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് വാങ്ങി നയന്‍താര നടത്തിയ പ്രസംഗത്തില്‍ ധനുഷിനോട് മാപ്പ് ചോദിക്കുകയായിരുന്നു. 'എനിക്ക് ഈ അവസരത്തില്‍ ധനുഷിനോട് ക്ഷമ പറയാനയുണ്ട്. കാരണം നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ എന്റെ പ്രകടനം ധനുഷ് തീര്‍ത്തും വെറുത്തിരുന്നു. എന്റെ പ്രകടനം താങ്കളെ നിരാശപ്പെടുത്തിയതില്‍ സോറി ധനുഷ്, അടുത്ത തവണ ഞാന്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം. എന്നാണ് നയന്‍താര പറഞ്ഞത്. ഇത് കേട്ട് കഷ്ടപ്പെട്ട് ചിരി മുഖത്തു വരുത്തി ഇരിക്കുന്ന ധനുഷിനേയും കാണാം. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ വിഡിയോ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dhanush
vd satheesan, aloshious xavier
NSS General Secretary G. Sukumaran Nair protests denied meeting with C M V D Satheesan
Arya, Nayanthara
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com