നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മില്‍ പ്രണയത്തിലാണെന്ന് തന്നെ അറിയിച്ചത് ധനുഷ് ആണെന്ന് രാധിക ശരത്കുമാര്‍. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്‍ എന്ന ഡോക്യുമെന്ററിയിലാണ് രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തല്‍. ധനുഷിനെതിരെ നയന്‍താര രംഗത്ത് വന്നതോടെ രാധിക ശരത്കുമാറിന്റെ വാക്കുകളും ശ്രദ്ധ നേടുകയാണ്.
നയന്‍താരയും വിക്കിയും ഡേറ്റിങ്ങിലാണെന്ന കാര്യം എന്നെ വിളിച്ചറിയിക്കുന്നത് ധനുഷാണ്. ഒരു ദിവസം എന്നെ ധനുഷ് വിളിച്ചു. 'അക്കാ... നിങ്ങള്‍ക്ക് നാണമില്ലേ,' എന്നായിരുന്നു എന്നോടു ചോദിച്ചത്. എന്താണിങ്ങനെ ഒരു ചോദ്യം എന്ന് ഞാനും. അപ്പോള്‍ ധനുഷ് ചോദിച്ചു, അവിടെ നടക്കുന്നത് എന്താണെന്നറിയാമോ? വിക്കിയും നയനും ഡേറ്റിങ്ങിലാണെന്ന് അറിഞ്ഞില്ലേ? നിങ്ങള്‍ എന്താണ് പറയുന്നതെന്ന അദ്ഭുതമായിരുന്നു. ഒന്നും ഞാനറിഞ്ഞിരുന്നില്ല.
നയന്‍താരയെ നായികയായി അഭിനയിച്ച നാനും റൗഡി താന്‍ എന്ന സിനിമ നിര്‍മിച്ചത് ധനുഷ് ആയിരുന്നു. വിഘ്‌നേശ് ശിവന്‍ സംവിധായകനും. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേശും പ്രണയത്തിലാകുന്നത്. ആ സിനിമയെക്കുറിച്ച് വിവാഹ ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ചിത്രത്തിലെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതില്‍ ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മൂുന്ന് സെക്കന്റാണ് ആ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 10 കോടി രൂപയാണ് ധനുഷ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ തുറന്ന കത്തുമായി നയന്‍താര എത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം.
ഡോക്യുമെന്ററിയില്‍ ചിത്രത്തിലെ പാട്ടുകള്‍ ഉപയോഗിക്കാന്‍ ധനുഷിന്റെ നിര്‍മാണ കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും നല്‍കിയിരുന്നില്ലെന്ന് നയന്‍താര പറയുന്നു. ആവശ്യം പരിഗണിക്കുന്നത് മനഃപൂര്‍വം വൈകിക്കുകയും ചെയ്തു. ഇന്റര്‍നെറ്റില്‍ ലഭ്യമായ ചില ദൃശ്യങ്ങളാണ് ട്രെയിലറില്‍ ഉപയോഗിച്ചതെന്നും നയന്‍താര പറഞ്ഞു. ധനുഷിന്റെ പകപോക്കലാണ് ഈ പ്രവൃത്തിക്കു പിന്നിലെന്നും സിനിമയിലെ മുഖമല്ല ജീവിതത്തില്‍ നടനുള്ളതെന്നും നയന്‍താര പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക