'അടുക്കാനാകാത്ത വിധം അകന്നു പോയി'; എ ആര്‍ റഹ്മാനും സൈറയും വിവാഹമോചിതരാകുന്നു

വിഷയത്തില്‍ എ ആര്‍ റഹ്മാന്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
rehman
എ ആര്‍ റഹ്മാനും ഭാര്യ സൈറയുംഎഎന്‍ഐ
Published on
Updated on

ചെന്നൈ: സംഗീതജ്ഞന്‍ എ ആര്‍ റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു. ഇരുവരും തമ്മില്‍ വേര്‍പിരിയുന്നതായി സൈറയുടെ അഭിഭാഷക വന്ദനാ ഷാ പ്രസ്താവനയില്‍ പറഞ്ഞു. വര്‍ഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവില്‍ എ ആര്‍ റഹ്മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തില്‍ സൈറ എത്തിയിരിക്കുകയാണ്. ഇരുവര്‍ക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഒടുവിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായിരിക്കുന്നതെന്നും അഭിഭാഷക പറഞ്ഞു.

പരസ്പര സ്‌നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയി എന്നാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. വിഷയത്തില്‍ എ ആര്‍ റഹ്മാന്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഗുജറാത്തി കുടുംബമാണ് സൈറയുടേത്. വീട്ടുകാര്‍ ഉറപ്പിച്ചു നടത്തിയ വിവാഹമാണെന്ന് മുമ്പ് റഹ്മാന്‍ പറഞ്ഞിട്ടുണ്ട്. അമ്മയാണ് സൈറയെ കണ്ടെത്തിയത് എന്നും താന്‍ അക്കാലത്ത് സംഗീതവുമായി ബന്ധപ്പെട്ട് വലിയ തിരക്കിലായിരുന്നു എന്നുമാണ് ഒരു ചാറ്റ് ഷോയില്‍ എ ആര്‍ റഹ്മാന്‍ പറഞ്ഞത്.

1995ലാണ് എ ആര്‍ റഹ്മാനും ഭാര്യ സൈറയും വിവാഹിതരാകുന്നത്. ഇരുവരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് കുറിപ്പിലുള്ളത്. ഖദീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്നു കുട്ടികളാണ് റഹ്മാന്‍-സൈറ ദമ്പതികള്‍ക്കുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com