കഴിഞ്ഞ ദിവസമാണ് നടി നയന്‍താരയും നടന്‍ ധനുഷും തമ്മിലുള്ള വീഡിയോ പകര്‍പ്പവകാശം സംബന്ധിച്ച തര്‍ക്കം ഉടലെടുത്തത്. ആരുടെ പക്ഷത്താണ് ശരി എന്നുള്ള ചര്‍ച്ചകള്‍ക്കിടെ രണ്ടുതാരങ്ങളും ഒരേ ചടങ്ങിനെത്തിയതാണ് ശ്രദ്ധേയം. എന്നാല്‍ ഇരുവരും പരസ്പരം മുഖം കൊടുത്തില്ല.
ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്‌ലി കടയുടെ നിര്‍മാതാവായ ആകാശ് ഭാസ്‌കരന്റെ വിവാഹച്ചടങ്ങിനാണ് ഇരുവരുമെത്തിയത്. പകര്‍പ്പവകാശത്തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരിക്കേ ഇതാദ്യമായാണ് നയന്‍താരയും ധനുഷും ഒരേ ചടങ്ങിനെത്തുന്നത്. വിഘ്‌നേഷ് ശിവനൊപ്പമാണ് നയന്‍താരയെത്തിയത്. ഇവര്‍ എത്തുമ്പോള്‍ സദസിന്റെ മുന്‍നിരയില്‍ ധനുഷുമുണ്ടായിരുന്നു.
ചടങ്ങില്‍ ധനുഷ് ഇരുന്നതിന് തൊട്ടടുത്ത ഇരിപ്പിടത്തില്‍ത്തന്നെയാണ് നയന്‍താരയും ഇരുന്നത്. എന്നാല്‍ ഇരുവരും പരസ്പരം മുഖംകൊടുത്തില്ല. ഇതിന്റെ വീഡിയോകള്‍ ഇപ്പോള്‍ വിവിധ സോഷ്യല്‍ മീഡിയയില്‍ വെറലാണ്. നയന്‍താരയെ നായികയാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത 'നാനും റൗഡി താന്‍' എന്ന സിനിമ നിര്‍മിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. ഈ സിനിമയുടെ ചില പിന്നണി ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ വിമര്‍ശനവുമായി നയന്‍താര രംഗത്തെത്തി. ധനുഷിന് തന്നോട് പകയാണെന്നായിരുന്നു നയന്‍താര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക