ഭാര്യ സൈറ ബാനുവുമായുള്ള വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെ സംഗീത സംവിധായകന്‍ എആര്‍ റഹ്മാനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പല അഭ്യൂഹങ്ങളും പരന്നു. ഇപ്പോള്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സൈറ ബാനു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യനാണ് റഹ്മാന്‍ എന്നാണ് സൈറ കുറിച്ചത്. തന്റെ ജീവനോളം റഹ്മാനെ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ടെന്നും സൈറ പറഞ്ഞു. റഹ്മാന്റെ പേരിന് കളങ്കം വരുത്തുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും സൈറ കൂട്ടിച്ചേര്‍ത്തു.
സൈറയുടെ വാക്കുകള്‍
ഇത് സൈറ ബാനു ആണ്. ഞാന്‍ ഇപ്പോള്‍ ബോംബെയില്‍ ആണ്. കഴിഞ്ഞ കുറച്ചുമാസമായി ഞാന്‍ ഇവിടെയാണ്. എആറില്‍ നിന്ന് ഒരു ബ്രേക്കെടുക്കാന്‍ വേണ്ടിയായിരുന്നു. പക്ഷേ അദ്ദേഹത്തേക്കുറിച്ച് മോശമായി പറയരുതെന്ന് യൂട്യൂബര്‍മാരും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുകയാണ്. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യനാണ്. എന്റെ ആരോഗ്യപ്രശ്‌നം കാരണമാണ് എനിക്ക് ചെന്നൈയില്‍ നില്‍ക്കാന്‍ സാധിക്കാത്തത്. ഞാന്‍ ചെന്നൈയില്‍ ഇല്ലെങ്കില്‍ സൈറ എവിടെയാണ് എന്ന് ആളുകള്‍ അന്വേഷിക്കുമെന്ന് എനിക്ക് അറിയാം. ഞാന്‍ ചികിത്സയിലാണ്. എആറിന്റെ തിരക്കിനിടയില്‍ ചെന്നൈയില്‍ ഇത് സാധിക്കില്ല.
അദ്ദേഹം മികച്ച മനുഷ്യനാണ്. അദ്ദേഹം എങ്ങനെയാണോ അങ്ങനെ തന്നെ തുടരാന്‍ അനുവദിക്കണം എന്നാണ് എനിക്ക് അപേക്ഷിക്കാനുള്ളത്. ഞാന്‍ എന്റെ ജീവനോളം അദ്ദേഹത്തെ വിശ്വസിക്കുന്നു. അത്രതന്നെ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. ഞങ്ങള്‍ അങ്ങനെയായിരുന്നു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിങ്ങള്‍ അവസാനിപ്പിക്കണം. ദൈവം അനുഗ്രഹിക്കട്ടെ. ഈ നിമിഷത്തില്‍ ഞങ്ങളെ വെറുതെ വിടണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ ഒന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പേര് തകര്‍ക്കാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണം. അസംബന്ധമാണ് അത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക