ഗര്‍ഭപാത്രം നീക്കം ചെയ്തതിനു ശേഷം താന്‍ കടന്നു പോകുന്ന ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞ് നടി മഞ്ജു പത്രോസ്. മാനസികമായും ശാരീരികവുമായും താന്‍ തകര്‍ന്നുപോയി എന്നാണ് താരം പറഞ്ഞത്. ഉറക്കമില്ലായ്മ, ദേഷ്യം തുടങ്ങിയ പല പ്രശ്‌നങ്ങളിലൂടെയും കടന്നുപോയി. ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റിലൂടെയാണ് ഇതിന് പരിഹാരം കണ്ടത് എന്നാണ് മഞ്ജു പറഞ്ഞത്.
ഓപ്പറേഷനു ശേഷം തായ്‌ലന്‍ഡിലേക്ക് നടത്തിയ യാത്രയില്‍ വച്ചാണ് തന്റെ സ്വഭാവത്തിനുണ്ടായ മാറ്റത്തേക്കുറിച്ച് മഞ്ജു ബോധവതിയാകുന്നത്. യാത്ര കഴിഞ്ഞ തിരിച്ച് വരുന്നതിനിടെ മുംബൈ എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ്‌ഐ ഓഫിസറോട് വഴക്കുണ്ടാക്കി. അതിനു പിന്നാലെ സുഹൃത്ത് സിമിയാണ് തന്റെ സ്വഭാവത്തിനുണ്ടായ മാറ്റത്തേക്കുറിച്ച് പറഞ്ഞത്.
തായ്‌ലന്‍ഡില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു കുപ്പി മദ്യം വാങ്ങിയിരുന്നു. ലഗ്ഗേജ് അതിനോടകം കൊടുത്തുവിട്ടിരുന്നു. അതിനുശേഷമാണ് കുപ്പി വാങ്ങിയത്. അവര്‍ അത് സിപ്‌ലോക്ക് ഉള്ള കവറില്‍ അല്ല തന്നത്. അതു സീല്‍ ചെയ്തു തരാതിരുന്നത് അവരുടെ ഭാഗത്തു നിന്നു വന്ന വീഴ്ചയാണ്. പപ്പയ്ക്ക് വേണ്ടിയാണ് മദ്യം വാങ്ങിയത്. അത് ഞങ്ങള്‍ ഹാന്‍ഡ് ലഗ്ഗേജ് സ്‌കാന്‍ ചെയ്തപ്പോള്‍ കുപ്പി കൊണ്ടുപോകാന്‍ പറ്റില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഞാനുടനെ ഉച്ചത്തില്‍ പ്രതികരിച്ചു. എന്തുകൊണ്ട് പറ്റില്ലെന്ന് എന്റെ പൊട്ട ഇംഗ്ലിഷിലും ഹിന്ദിയിലും ചോദിക്കാന്‍ തുടങ്ങി. ഇനി എന്തുചെയ്യും എന്ന തരത്തില്‍ ഞാനല്‍പം ഓവറായി ടെന്‍ഷടിക്കാന്‍ തുടങ്ങി. സിമി എന്നോട് സമാധാനപ്പെടാന്‍ പറയുന്നുണ്ട്. ആ ഓഫിസര്‍ വളരെ കൂള്‍ ആയിരുന്നു. എന്നോടു പറ്റില്ലെന്നു തന്നെ തീര്‍ത്തു പറഞ്ഞു. അദ്ദേഹം കൂളായി പറയുമ്പോള്‍ എനിക്കു പിന്നെയും ദേഷ്യം വരും. ഒടുവില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഞങ്ങള്‍ വിമാനത്തില്‍ കയറിയതിനു ശേഷം സിമി എന്നോടു ചോദിച്ചു, നീയെന്താണ് ഈ കാണിച്ചുകൂട്ടിയത്? നിനക്ക് മനസ്സിലാകുന്നുണ്ടാകില്ല. പക്ഷേ, ശരിക്ക് നീ നല്ല ബോറായി വരികയാണ്' മഞ്ജു പറഞ്ഞു.
ഓപ്പറേഷന് മുന്‍പ് എല്ലാ പ്രശ്‌നങ്ങളും മാറും എന്നാണ് ആശുപത്രിയില്‍ നിന്ന് പറഞ്ഞിരുന്നത്. പിരിയഡ്‌സ് നിന്നത് വലിയ സമാധാനമാണെന്നും പലരും പറഞ്ഞു. എന്നാല്‍ വലിയ ബുദ്ധിമുട്ടുകളാണ് ഇത് കാരണമുണ്ടായത് എന്നാണ് മഞ്ജു പറയുന്നത്. മാനസികമായി ഞാന്‍ തകര്‍ന്നുപോയിരുന്നു. ഒറ്റദിവസം രാത്രി ഞാന്‍ കരയാതെ ഉറങ്ങാറില്ലായിരുന്നു. വഴിയിലൂടെ പോകുന്നവര്‍ ചുമ്മാ നോക്കിയാല്‍ പോലും ഞാന്‍ വല്ലാതെ ആകുമായിരുന്നു. മുറിയില്‍ നിന്ന് പുറത്തിറങ്ങാതെയായി. കൂടാതെ ശരീരം വല്ലാതെ ചീര്‍ക്കാനും തുടങ്ങി. ഇതോടെയാണ് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് നടത്താന്‍ തീരുമാനിച്ചത്. അതോടെ തന്റെ കരച്ചിലും വിഷമവുമെല്ലാം മാറി. കൂടാതെ ഇപ്പോള്‍ വല്ലാതെ ദേഷ്യപ്പെടാറില്ല. മാത്രമല്ല എനിക്ക് നന്നായി ഉറങ്ങാനും സാധിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക