ചെന്നൈ: നടന്‍ ശിവകാര്‍ത്തികേയന്‍ ഭാര്യ ആരതിക്ക് ജന്മദിനാശംസകള്‍ നേരുന്ന വിഡിയോ ഏറ്റെടുത്ത് സോഷ്യല്‍മിഡിയ. നവംബര്‍ 14ന് പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് ഇതുവരെ 100 മില്യണ്‍ കാഴ്ചക്കാരെ നേടി. തന്റെ ഏറ്റവും പുതിയ ചിത്രമായ അമരനിലെ കഥാപാത്രമായ മേജര്‍ മുകുന്ദായി എത്തിയാണ് താരം ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്നത്.
വിഡിയോ പോസ്റ്റ് ചെയ്തത് മുതല്‍ ആരാധക ശ്രദ്ധ നേടിയിരുന്നു. അടുക്കളയില്‍ നില്‍ക്കുന്ന ആരതിയുടെ പുറകിലെത്തി സര്‍പ്രൈസ് നല്‍കുന്നതാണ് വിഡിയോയില്‍ കാണുന്നത്. പോസറ്റ് ചെയ്ത് എന്നാല്‍ 12 ദിവസത്തിന് ശേഷം വിഡിയോ പുതിയ റെക്കോഡ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ഒറിജിനല്‍ കണ്ടന്റിന് അതിവേഗത്തില്‍ 100 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ ആദ്യ തെന്നിന്ത്യന്‍ നടനാണ് ശിവകാര്‍ത്തികേയനെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് ശിവകാര്‍ത്തികേയന്റെ അമരന്‍. രാജ്കുമാര്‍ പെരിയ സ്വാമി സംവിധാനം ചെയ്ത അമരന്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ്. മുന്നൂറ് കോടിക്ക് മുകളില്‍ കളക്ട് ചെയ്ത ശിവകാര്‍ത്തികേയന്റെ കരിയര്‍ ബെസ്റ്റ് കളക്ഷന്‍ കൂടിയാണിത്. ഒക്ടോബര്‍ 31നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക