വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകുന്നു; നായകനായി സന്ദീപ് കിഷൻ

അടുത്തവർഷം ജനുവരിയോടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.
Jason Sanjay
ജേസൺ സഞ്ജയ്, സന്ദീപ് കിഷൻ
Updated on
1 min read

നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാന അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുക. ലൈക്ക പ്രൊഡക്ഷൻസ് യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചിരിക്കുന്നത്. സന്ദീപ് കിഷൻ ആണ് ചിത്രത്തിൽ നായകനായെത്തുക.

ചിത്രത്തിൻ്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജേസൺ സഞ്ജയ് 01 എന്നാണ് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. അടുത്തവർഷം ജനുവരിയോടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. എസ് തമനാണ് ചിത്രത്തിന് സം​ഗീതമൊരുക്കുക. 24 കാരനായ ജേസന്റെ ആദ്യ ചിത്രം എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലും ആവേശത്തിലുമാണ് വിജയ് ആരാധകരുൾപ്പെടെ.

2009 ൽ വിജയ്‌യുടെ വേട്ടൈക്കാരൻ എന്ന ചിത്രത്തിലാണ് ജേസൺ ആദ്യമായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. നാൻ അടിച്ച... എന്ന ഗാനത്തിലാണ് ജേസൺ അതിഥി വേഷത്തിൽ എത്തിയത്. അതേസമയം ചിത്രത്തേക്കുറിച്ച് സന്ദീപും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. രായന്റെ റിലീസിന് മുൻപാണ് ജേസൺ തന്നോട് കഥ പറഞ്ഞതെന്നും ആക്ഷനും തമാശയ്‍ക്കും പ്രാധാന്യമള്ള ചിത്രമാണെന്നും താരം പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vijay, Jason Sanjay
Jason Sanjay
Nivin Pauly, Jason Sanjay and Vijay
Jason Sanjay, Alphonse Puthren
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com