മകന്‍ നാഗചൈതന്യയുടെ വിവാഹ ഒരുക്കത്തിലാണ് തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന. ഡിസംബര്‍ 4നാണ് നാഗചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹം. മകന്റെ വിവാഹ തിരക്കിനിടയില്‍ ആഡംബ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് നാഗാര്‍ജുന.
ലക്‌സസിന്റെ ആഡംബര കാറാണ് താരം സ്വന്തമാക്കിയത്. പുത്തന്‍ കാറുമായി താരം ഓര്‍ടിഒ ഓഫിസില്‍ എത്തുന്നതിന്റെ വിഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സെവന്‍ സിറ്റര്‍ കാറിന് 2.5കാടി രൂപയാണ് വില എന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിന്റെ രജിസ്‌ട്രേഷന്റെ ഭാഗമായാണ് ഖൈരാദാബാദ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഓഫിസില്‍ എത്തിയത്.
നാഗചൈതന്യയുടേയും ശോഭിതയുടേയും വിവാഹ ആഘോഷത്തിന് തുടക്കമായി. താരങ്ങളും ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. നാഗാര്‍ജുനയുടെ ഇളയമകനായ അഖില്‍ അക്കിനേനിയും വിവാഹിതനാവുകയാണ്. സൈനബ് രവ്ദ്ജീയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക