തെന്നിന്ത്യയിലെ ഏറ്റവും ചര്‍ച്ചാ വിഷയമാണ് സൂപ്പര്‍താരങ്ങളായ നയന്‍താരയും ധനുഷും തമ്മിലുള്ള തര്‍ക്കം. നയന്‍താരയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുമായി ബന്ധപ്പെടുത്തിയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം പുറത്തുവന്നത്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ്.
കര്‍മയെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ളതാണ് നടിയുടെ പോസ്റ്റ്. 'നുണകള്‍ കൊണ്ട് നിങ്ങള്‍ ആരുടെയെങ്കിലും ജീവിതം തകര്‍ത്താല്‍ അതൊരു വായ്പയായി കണക്കാക്കണം. ഇത് പലിശ സഹിതം നിങ്ങള്‍ക്ക് തന്നെ തിരികെ ലഭിക്കും'- എന്ന് പറയുന്ന പോസ്റ്ററാണ് നയന്‍താര പങ്കുവച്ചത്. പേരെടുത്ത് പറയുന്നില്ലെങ്കിലും നയന്‍സ് ലക്ഷ്യം വെക്കുന്നത് ധനുഷിനെയാണ് എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസമാണ് നയന്‍താരയ്‌ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നയന്‍താര; ബിയോണ്ട് ദ് ഫെയറി ടെയില്‍ എന്ന ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന സിനിമയുടെ ചിത്രീകരണ വിഡിയോ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ നയന്‍താര ഈ വാദങ്ങള്‍ തള്ളി. ദൃശ്യങ്ങള്‍ സിനിമയുടെ മേക്കിങ് വിഡിയോയില്‍ നിന്നുള്ളതല്ലെന്നും മറിച്ച് സ്വകാര്യ ലൈബ്രറിയില്‍ നിന്നുള്ളതാണെന്നുമാണ് നയന്‍താരയുടെ അഭിഭാഷകന്റെ പ്രതികരണം.
വിഘ്നേഷ് ശിവന്‍ സംവിധാനം നിര്‍വഹിച്ച നാനും റൗഡി താന്‍ ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. ഡോക്യുമെന്ററിക്കായി ഈ ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍മാതാവായ ധനുഷില്‍ നിന്ന് അനുമതി തേടിയെങ്കിലും ലഭിച്ചില്ല. ചിത്രത്തിന്റെ അണിയറ രം?ഗങ്ങള്‍ ഉപയോ?ഗിച്ചു എന്ന് പറഞ്ഞ് ധനുഷ് 10 കോടി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടനെതിരെ രൂക്ഷ വിമര്‍ശനവുമായി നയന്‍താര രം?ഗത്തെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക