പുഷ്പ 2 പ്രേക്ഷകരിലേക്കെത്താൻ ഇനി ഏതാനും ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളൂ. ചിത്രത്തിന്റെ അവസാനവട്ട പ്രൊമോഷൻ തിരക്കുകളിലാണ് താരങ്ങളിപ്പോൾ. ഇപ്പോഴിതാ ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് നടി രശ്മിക മന്ദാന. ഐഎഫ്എഫ്ഐ വേദിയിൽ സംസാരിക്കുകയായിരുന്നു രശ്മിക.
ചിത്രത്തിന്റെ അണിയറപ്രവർത്തകരെല്ലാം അവസാനഘട്ട പ്രവർത്തനങ്ങളിലാണെന്ന് രശ്മിക പറഞ്ഞു. അല്ലു സംവിധായകൻ സുകുമാറിനൊപ്പം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കിലാണിപ്പോൾ. പുഷ്പ 2-വിലെ അഭിനയത്തിന് ദേശീയ അവാർഡ് പ്രതീക്ഷിക്കുന്നു എന്ന ശുഭാപ്തി വിശ്വാസത്തിലാണ് താനെന്നും നടി കൂട്ടിച്ചേർത്തു.
സുകുമാര്‍ സംവിധാനം ചെയ്ത 'പുഷ്പ ദ് റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. അല്ലു അർജുന് മികച്ച നടനുള്ള പുരസ്കാരം നേടി കൊടുത്തതും ഇതേ ചിത്രമാണ്.
ചിത്രത്തില്‍ അല്ലു അര്‍ജുനും രശ്മിക മന്ദാനയ്ക്കും പുറമെ ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. ഡിസംബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക