ഒരു കാലത്ത് ബോളിവുഡില്‍ ഗ്ലാമറസ് നായികയായി നിറഞ്ഞു നിന്നിരുന്ന താരമാണ് മല്ലിക ഷരാവത്ത്. ബോള്‍ഡ് രംഗങ്ങളിലൂടെയാണ് താരം പ്രശസ്തിയില്‍ എത്തുന്നത്. എന്നാല്‍ അതിന്റെ പേരില്‍ തനിക്ക് സിനിമയില്‍ നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
ബോളിവുഡിലെ വലിയ താരങ്ങള്‍ തന്നോട് രാത്രിയില്‍ വന്ന് കാണാന്‍ പറഞ്ഞിട്ടുണ്ട് എന്നാണ് മല്ലിക പറഞ്ഞത്. 'ചില നായകന്മാര്‍ എന്നെ വിളിച്ചിട്ട് പറയും രാത്രിയില്‍ വന്ന് കാണണമെന്ന്. അപ്പോള്‍ ഞാന്‍ അവരോട് ചോദിക്കും, ഞാന്‍ എന്തിനാണ് നിങ്ങളെ രാത്രിയില്‍ വന്ന് കാണുന്നതെന്ന്. 'സ്‌ക്രീനില്‍ ബോള്‍ഡ് ആയ രംഗങ്ങള്‍ ചെയ്യുന്ന നിങ്ങള്‍ക്ക് എന്നെ രാത്രിയില്‍ വന്ന് കാണുന്നതില്‍ എന്താണ് പ്രശ്‌നം'- എന്നാണ് അവര്‍ ചോദിക്കുക. നായകന്മാര്‍ എന്നോട് ഇത്തരത്തിലാണ് പെരുമാറിയിരുന്നത്. സിനിമയില്‍ ബോള്‍ഡ് രംഗങ്ങളില്‍ അഭിനയിക്കുന്നവര്‍ക്കും തങ്ങള്‍ക്കു മുന്‍പിലും അങ്ങനെ തന്നെയാവും എന്നാണ് അവര്‍ കരുതുന്നത്. എന്ത് കോംപ്രമൈസിനും തയ്യാറാകുമെന്ന്. എന്നാല്‍ ഞാന്‍ അങ്ങനെയല്ല.'- മല്ലിക പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2003ലെ 'ഖ്വായിഷ്' എന്ന ചിത്രത്തിലൂടെയാണ് മല്ലിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. താരം ശ്രദ്ധിക്കപ്പെടുന്നത് 2004- ല്‍ ഇറങ്ങിയ 'മര്‍ഡര്‍' എന്ന ചിത്രത്തിലൂടെയാണ്. ബോളിവുഡില്‍ മാത്രമല്ല ജാക്കി ചാന്‍ ചിത്രം മിത്തിലൂടെ ഹോളിവുഡിലും സാന്നിധ്യം അറിയിച്ചു. രജത് കപൂര്‍ നായകനായ 2022-ല്‍ പുറത്തിറങ്ങിയ ആര്‍കെ/ആര്‍കെ എന്ന ചിത്രത്തിലാണ് മല്ലിക ഒടുവില്‍ വേഷമിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക