ബാലയുമായുള്ള വിവാദങ്ങള്‍ക്കിടെ ഗായിക അമൃത സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗായികയുടെ സഹോദരി അഭിരാമി സുരേഷാണ് വിവരം പങ്കുവച്ചത്. ആശുപത്രിയില്‍ നിന്നുള്ള അമൃതയുടെ ചിത്രത്തിനൊപ്പമായിരുന്നു അഭിരാമിയുടെ കുറിപ്പ്.
ഇത്രയും മതി. എന്റെ ചേച്ചിയെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ. ഞാന്‍ നിങ്ങളെ വെറുക്കുന്നു ഞാന്‍ നിങ്ങളെ വെറുക്കുന്നു ഞാന്‍ നിങ്ങളെ വെറുക്കുന്നു. അവള്‍ ജീവിച്ചോട്ടെ. നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായല്ലോ.- എന്നാണ് അഭിരാമി സുരേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അമൃതയ്ക്ക് എന്താണ് സംഭവിച്ചത് എന്നതില്‍ വ്യക്തതയില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് ബാല- അമൃത വിവാദം പുകയുകയാണ്. മകളെ തന്നെ കാണിക്കുന്നില്ല എന്ന ആരോപണവുമായി ബാല രംഗത്തെത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം. പിന്നാലെ അച്ഛനെതിരെ മകള്‍ അവന്തിക തന്നെ രംഗത്തെത്തുകയായിരുന്നു. പിന്നാലെ ബാലയില്‍ നിന്ന് നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച് അമൃതയും തുറന്നു പറഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ അമൃതയ്ക്കും മകള്‍ക്കും നേരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക