പൊലീസുകാരനായി ബേസില്‍, പ്രാവിന്‍ കൂട് ഷാപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

രണ്ട് പോസ്റ്ററുകളായാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്.
അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ ആണ് സംവിധാനം
അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ ആണ് സംവിധാനം
Published on
Updated on

സൗബിന്‍ ഷാഹിറും ബേസില്‍ ജോസഫും ഒന്നിച്ചെത്തുന്ന 'പ്രാവിന്‍കൂട് ഷാപ്പ്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. നരച്ച മുടിയുള്ള മേക്കോവറില്‍ ചീട്ടുകള്‍കൊണ്ട് അമ്മാനമാടുന്ന സൗബിനെയാണ് പോസ്റ്ററില്‍ കാണുന്നത്. പൊലീസുകാരനായാണ് ബേസില്‍ പോസ്റ്ററിലുള്ളത്. രണ്ട് പോസ്റ്ററുകളായാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ ആണ് സംവിധാനം. എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരണം നടന്നത്. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്.

ചെമ്പന്‍ വിനോദും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചാന്ദ്നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, (പ്രതാപന്‍ കെ.എസ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗാനരചന: മുഹ്സിന്‍ പരാരി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഗോകുല്‍ ദാസ്, എഡിറ്റര്‍: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സൗണ്ട് ഡിസൈനര്‍: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എ.ആര്‍ അന്‍സാര്‍, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, ആക്ഷന്‍: കലൈ മാസ്റ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, എആര്‍ഇ മാനേജര്‍: ബോണി ജോര്‍ജ്ജ്, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈന്‍സ്: ഏസ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റല്‍ പ്രൊമോഷന്‍: സ്നേക്ക്പ്ലാന്റ് എല്‍എല്‍പി, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്സ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്, എ.എസ് ദിനേശ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com