എന്നും സ്നേഹവും ബഹുമാനവും മാത്രം; രജനികാന്തിന് നന്ദി പറഞ്ഞ് മഞ്ജു വാര്യർ

വേട്ടയ്യനിൽ അതിയന്റെ താര ആയതിൽ അത്രയധികം ഇഷ്ടം തോന്നുന്നു
Manju Warrier, Rajinikanth
രജനികാന്തിന് നന്ദി പറഞ്ഞ് മഞ്ജു വാര്യർഫെയ്സ്ബുക്ക്
Updated on: 
1 min read

വൻ ഹൈപ്പോടെ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു വേട്ടയ്യൻ. എന്നാൽ തിയറ്ററിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ചിത്രത്തിനായില്ല. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും മഞ്ജു വാര്യരും ഫഹദ് ഫാസിലുമടക്കമുള്ള വൻ താരനിരയാണ് അണിനിരന്നത്. ഇപ്പോഴിതാ രജനികാന്തിന് നന്ദി അറിയിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ.

'തലമുറകളെ പ്രചോദിപ്പിക്കുന്നത് വളരെയധികം നന്ദി രജനി സർ. എന്നും സ്നേഹവും ബഹുമാനവും മാത്രം. വേട്ടയ്യനിൽ അതിയന്റെ താര ആയതിൽ അത്രയധികം ഇഷ്ടം തോന്നുന്നു'- എന്നാണ് മഞ്ജു വാര്യർ കുറിച്ചത്. ഒപ്പം വേട്ടയ്യൻ സെറ്റിൽ നിന്നും രജനികാന്തിനൊപ്പമുള്ള ഫോട്ടോകളും മഞ്ജു വാര്യർ പങ്കുവച്ചിട്ടുണ്ട്.

ചിത്രത്തിൽ സ്ക്രീന്‍ സ്പേസ് കുറവാണെങ്കിലും പ്രധാന്യമുള്ള റോളില്‍ ആയിരുന്നു മഞ്ജു എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് സിനിമയാണ് വേട്ടയ്യൻ. അസുരൻ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു തമിഴകത്ത് ചുവടുവച്ചത്. പിന്നീട് അജിത്തിന്റെ തുനിവ് എന്ന ചിത്രത്തിലും അവർ അഭിനയിച്ചു. നിലവിൽ വിടുതലൈ 2 എന്ന ചിത്രത്തിൽ വിജയ് സേതുപതിയ്ക്കൊപ്പവും മഞ്ജു വാര്യർ അഭിനയിച്ചു കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Manju Warrier, Mallika Sukumaran
Sanal, Manju, Sidhu
Sanal Kumar Sasidharan, Madhu Wariar
Manju Warrier
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com