നടൻ, സംവിധായകൻ, നിർമാതാവ്... മലയാള സിനിമയിലെ ഓൾ ഇൻ ഓൾ ആണ് പൃഥ്വിരാജ്. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ആര് എന്ന ചോദ്യത്തിന് തൻറെ സിനിമകൾകൊണ്ട് മറുപടി പറയുകയാണ് താരം. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന എമ്പുരാനിലൂടെ തന്റെ മൂന്നാമത്തെ സംവിധായ സംരംഭത്തിന്റെ പണിപ്പുരയിലാണ് പൃഥ്വിരാജ്. ഇത് കൂടാതെ അന്യ ഭാഷകളിൽ ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. പ്രഭാസിനൊപ്പം എത്തുന്ന സലാർ 2 ആണ് ഇതിൽ ആരാധകർ ഏറെ കാത്തിരിക്കുന്നത്.
നന്ദനത്തിലൂടെ പ്രണയ നായകനായാണ് പൃഥ്വിരാജ് സിനിമയിലേക്ക് ചുവടുവെച്ചത്. തന്റെ രണ്ടാമത്തെ സിനിമയിലൂടെ തന്നിലെ വില്ലനേയും താരം പുറത്തെടുത്തു. 2002ൽ റിലീസ് ചെയ്ത സ്റ്റോപ് വയലൻസ് എന്ന ചിത്രത്തിൽ സാത്താൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തിയത്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഉൾപ്പടെ നിരവധി സിനിമകളിൽ പൃഥ്വിരാജ് വില്ലനായി വേഷമിട്ടിട്ടുണ്ട്. പൃഥ്വിരാജ് വില്ലനായി അമ്പരപ്പിച്ച അഞ്ച് സിനിമകൾ ഇവയാണ്.
പൃഥ്വിരാജിനേയും സിദ്ദാര്‍ഥിനേയും പ്രധാന കഥാപാത്രങ്ങളാക്കി വസന്തബാലന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം. ഗോമതി എന്ന നാടകനടന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തിയത്. നടകത്തിലെ പ്രധാന കഥാപാത്രമാകാന്‍ വേണ്ടിയുള്ള ഇരുവരുടേയും മത്സരവും ചതിയുമെല്ലാമാണ് ചിത്രത്തില്‍ പറയുന്നത്. ഗോമതിയായുള്ള ഗംഭീര പ്രകടനത്തിന് പൃഥ്വിരാജിന് മികച്ച വില്ലനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.
2021ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് മനു വാര്യരായിരുന്നു. തീവ്രവാദത്തേക്കുറിച്ച് പറയുന്ന ചിത്രത്തില്‍ ലായിഖ് എന്ന വില്ലന്‍ കഥാപാത്രമായാണ് എത്തിയത്. ഉരുള്‍പൊട്ടലില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ഒറ്റയ്ക്കായി പോകുന്ന രണ്ട് കുടുംബത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങിയത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസിന് എത്തിയത്.
പൃഥ്വിരാജ് ഡബിള്‍ റോളില്‍ എത്തിയ ചിത്രമാണ് കൃത്യം. 2005ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ നായകനും വില്ലനും പൃഥ്വിരാജ് തന്നയായിരുന്നു. വാടക കൊലയാളിയായ ക്രിസ്റ്റി ലോപസ് എന്ന വില്ലന്‍ കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. എന്നാല്‍ സിനിമ തിയറ്ററില്‍ മികച്ച വിജയം നേടാനായില്ല.
അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും ഒന്നിച്ചെത്തിയ ബോളിവുഡ് ചിത്രം. ഡോ. കബീര്‍, ക്ലോണ്‍ ഏകലവ്യ എന്നീ വേഷങ്ങളിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ചത്. ഇന്ത്യന്‍ സൈന്യത്തിന് നേരെ യുദ്ധം പ്രഖ്യാപിക്കുന്ന അതിക്രൂരനായ വില്ലനായാണ് പൃഥ്വിരാജ് എത്തിയത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രം ബോക്‌സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞു.
പൊളിറ്റിക്കല്‍ ത്രില്ലറായി എത്തിയ ചിത്രം എം പത്മകുമാറാണ് സംവിധാനം ചെയ്തത്. ബാലചന്ദ്രന്‍ അഡിക എന്ന കഥാപാത്രമായാണ് താരം എത്തിയത്. തന്റെ വളര്‍ച്ചയ്ക്കായി എന്ത് ചെയ്യാനും മടിയില്ലാത്ത രാഷ്ട്രീയക്കാരനായാണ് പൃഥ്വിരാജ് വേഷമിട്ടത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം താരത്തിന് ലഭിച്ചു. 24 വയസ് മാത്രമായിരുന്നു അന്ന് പൃഥ്വിരാജിന്റെ പ്രായം. ഇതോടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ നടനായി താരം മാറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക