തെന്നിന്ത്യയിലിപ്പോൾ റീ റിലീസ് ട്രെൻഡാണ്. തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകൾ ഇതിനോടകം റീ റിലീസ് ചെയ്ത് കഴിഞ്ഞു. മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി റീ റിലീസിലൂടെ പ്രേക്ഷകരിലേക്കെത്തുകയാണ്. പൃഥ്വിരാജ് സുകുമാരനെ ടൈറ്റില്‍ കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ അന്‍വര്‍ എന്ന ചിത്രമാണ് റീ റിലീസിന് ഒരുങ്ങുന്നത്. ഒക്ടോബര്‍ 25 ന് ചിത്രം തിയറ്ററുകളിലെത്തും.
ഇപ്പോഴിതാ ചിത്രത്തിന്‍റെ റീ റിലീസിന് മുന്നോടിയായി ഒരു ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അന്‍വര്‍ അഹമ്മദ് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് അന്‍വറില്‍ പൃഥ്വിരാജ് എത്തിയത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം 4 കെ, ഡോള്‍ബി അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്താണ് വീണ്ടും തിയറ്ററില്‍ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും ചിത്രം എത്തും.
സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ചിത്രമാണിത്. ഉണ്ണി ആറും അമൽ നീരദും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. പൃഥ്വിരാജിനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. പൃഥ്വിരാജിന്‍റേതായി ആദ്യം റീ റിലീസിനെത്തുന്ന ചിത്രം കൂടിയാണ് അൻവർ. അടുത്തിടെ മമ്മൂട്ടി ചിത്രം പാലേരി മാണിക്യവും റീ റിലീസ് ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക