കൊച്ചി: മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും താൻ അതിന്റെ ഇരയാണെന്നും സംവിധായകൻ പ്രിയനന്ദനൻ. പൃഥ്വിരാജിനെ നായകനാക്കിയുള്ള തന്റെ സിനിമ പവർ ഗ്രൂപ്പിന്റെ ഇടപെടലുകളെ തുടർന്നാണ് മുടങ്ങിപ്പോയതെന്നും പ്രിയനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. 'അത് മന്ദാരപ്പൂവല്ല' എന്ന ചിത്രമാണ് അവർ മുടക്കിയത്.
എംടിയുടെ ഒരു കഥയെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു. ഇല്ലാതായിപ്പോയത് എന്‍റെ ഒരു ജീവിതമല്ലേ. പവര്‍ ഗ്രൂപ്പ് ഇല്ലായിരുന്നെങ്കില്‍ 2004 ല്‍ ആറ് ദിവസം ഷൂട്ട് ചെയ്ത തന്റെ സിനിമ അവസാനിപ്പിക്കേണ്ടിവരില്ലായിരുന്നു. പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെങ്കിൽ മറ്റാരും സഹകരിക്കില്ലായെന്നാണ് നമ്മുക്ക് അറിയിപ്പ് കിട്ടിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പവർ ഗ്രൂപ്പ് ഇല്ല എന്ന് മമ്മൂട്ടിക്കും മോഹൻലാലിനും പറയാം. അവർക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടാകില്ല. മലയാള സിനിമയിലെ നിലവിലെ വിവാദങ്ങൾ എല്ലാം കലങ്ങിത്തെളിയുന്നതിലേക്ക് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രിയനന്ദനൻ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ