മലയാള സിനിമയുടെ നിറയൗവനം മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാൾ. പ്രിയതാരത്തിന് ആശംസകൾ നേരുകയാണ് ആരാധകരും സഹപ്രവർത്തകരും. പിറന്നാൾ ദിനത്തിൽ പതിവുപോലെ മമ്മൂട്ടിയെ ഒരുനോക്കു കാണാനും ആശംസകൾ അറിയിക്കാനും കൊച്ചിയിലെ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ നിരവധി ആരാധകരാണ് എത്തിയത്.
തന്നെക്കാണാൻ ഇത്രയും ദൂരം താണ്ടി, ക്ഷമയോടെ കാത്തു നിന്ന ആരാധകരെ നിരാശപ്പെടുത്താൻ മമ്മൂട്ടിയ്ക്കായില്ല. കേക്ക് മുറിച്ചും പൂത്തിരി കത്തിച്ചും മമ്മൂട്ടിക്ക് ജയ് വിളിച്ചും ആഹ്ലാദം പങ്കുവച്ച ആരാധകരോട് വിഡിയോ കോളിലൂടെ മമ്മൂട്ടിയും സംവദിച്ചു. കുടുംബത്തോടൊപ്പം കേക്ക് മുറിച്ചാണ് മമ്മൂട്ടി ഇത്തവണയും പിറന്നാളിനെ വരവേറ്റത്. ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ സൽമാൻ, കൊച്ചുമകൾ മറിയം എന്നിവർക്കൊപ്പം കേക്ക് മുറിക്കുന്ന മമ്മൂട്ടിയുടെ വിഡിയോയും വൈറലാണിപ്പോൾ.
പിറന്നാൾ ആഘോഷങ്ങളുടെ സന്തോഷം മമ്മൂക്ക ഫാൻസിനായി ലൈവ് വിഡിയോ കോളിലൂടെ കാണിക്കുകയും ചെയ്തു. കാലം മുന്നോട്ട് പോകുന്തോറും ചെറുതാകുന്ന ചെറുപ്പത്തിനുടമയാണ് മമ്മൂട്ടി. ഇപ്പോഴും അദ്ദേഹത്തിന്റെ ലുക്കുകൾ യുവാക്കൾക്കിടയിൽ പോലും ട്രെൻഡായി മാറാറുണ്ട്. ബസൂക്കയായിരുന്നു മമ്മൂട്ടിയുടേതായി ഓണത്തിന് റിലീസ് ചെയ്യാനിരുന്ന ചിത്രം. എന്നാൽ ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ നീട്ടിവച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അഞ്ച് പതിറ്റാണ്ടിനോട് അടുക്കുമ്പോഴും ഇന്നും നല്ല കഥകള്‍ക്ക് ചെവി കൊടുക്കാന്‍ മടി കാണിക്കാറില്ല. തന്നിലെ നടനെ തേച്ചുമിനുക്കി കൊണ്ടിരിക്കുകയാണ് അദ്ദേഹമിപ്പോഴും. എന്നും എപ്പോഴും വേഷങ്ങളുടെ വൈവിധ്യങ്ങള്‍ കൊണ്ട് മമ്മൂട്ടി സ്വയം പുതുക്കിക്കൊണ്ടേയിരിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക