മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലും നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് പ്രിയദര്‍ശന്‍. 14 വര്‍ഷത്തിനു ശേഷം അക്ഷയ് കുമാറിനൊപ്പം ഒന്നിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഭൂത് ബംഗ്ല എന്ന ഹൊറര്‍ കോമഡി ചിത്രവുമായാണ് ഹിറ്റ് ജോഡികള്‍ എത്തുന്നത്.
മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് സംവിധായകനായി തിളങ്ങി നില്‍ക്കുന്നതിനിടെയാണ് പ്രിയന്‍ ഹിന്ദിയിലേക്ക് ചുവടുവെക്കുന്നത്. കിലുക്കത്തിന്റെ ഹിന്ദി റീമേക്കായ മുസ്‌കുരാഹത്ത് ആയിരുന്നു ആദ്യ ചിത്രം. തേവര്‍ മകന്റെ റീമേക്കായ വിരാസത്തിലൂടെയാണ് ബോളിവുഡിലെ മുന്‍നിര സംവിധായകനായി പ്രിയദര്‍ശന്‍ ഉയരുന്നത്. പ്രിയദര്‍ശന്‍ ഒരുക്കിയ സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രങ്ങള്‍ പരിചയപ്പെടാം.
പ്രിയദര്‍ശന്റെ കരിയറിലെ ഏറ്റവും ഹിറ്റ് സിനിമകളിലൊന്നാണ് ഭൂല്‍ ഭുലയ്യ. മലയാളം ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായാണ് ചിത്രം എത്തിയത്. മോഹന്‍ലാല്‍ ചെയ്ത സണ്ണിയുടെ വേഷത്തിലാണ് അക്ഷയ് കുമാര്‍ എത്തിയത്. വിദ്യ ബാലന്‍ ആണ് ചിത്രത്തില്‍ നായികയായത്. 32 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം 82.8 കോടിയാണ് തിയറ്ററില്‍ നേടിയത്. കള്‍ട്ട് പദവിയില്‍ എത്തിയ ചിത്രത്തിന് 2022ല്‍ രണ്ടാം ഭാഗം ഇറങ്ങിയിരുന്നു. അനീസ് ബസ്മീയാണ് ചിത്രം സംവിധാനം ചെയ്തത്.
ബോളിവുഡിലെ കോമഡി ചിത്രങ്ങളില്‍ കള്‍ട്ട് ക്ലാസിക്കായാണ് ഹേരാ ഫേരി കണക്കാക്കുന്നത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിതം രാംജി റാവു സ്പീക്കിങ്ങിന്റെ ഹിന്ദി റീമേക്കായിരുന്നു ചിത്രം. അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, പരേഷ് റാവല്‍, തബു തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ ഒന്നിച്ചത്. 7.5 കോടി മുടക്കി ഒരുക്കിയ ചിത്രം 21.42 കോടിയാണ് നേടിയത്. റിലീസ് സമയത്ത് സമ്മിശ്ര അഭിപ്രായം നേടിയ ചിത്രം പിന്നീട് കള്‍ട്ട് ക്ലാസിക്കായി മാറുകയായിരുന്നു.
2006ല്‍ റിലീസ് ചെയ്ത ചിത്രം. ചെറിയ ബജറ്റില്‍ സൂപ്പര്‍ഹിറ്റ് താരങ്ങളില്‍ ഇല്ലാതെ ഇറങ്ങിയ ചിത്രം ബോക്‌സ് ഓഫിസിനെ അമ്പരപ്പിക്കുകയായിരുന്നു. ഏഴ് കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം നേടിയത് 42 കോടിയാണ്. പരേഷ് റാവല്‍, ഓം പുരി, റിതേഷ് ദേശ്മുഖ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രം പിന്നീട് തുലുങ്കിലേക്കും കന്നഡയിലേക്കും റീമേക്ക് ചെയ്തു. മലയാളത്തില്‍ ആമയും മുയലും എന്ന പേരില്‍ പ്രിയദര്‍ശന്‍ തന്നെയാണ് റീമേക്ക് ചെയ്തത്.
മോഹന്‍ലാല്‍- മുകേഷ് ടീമിനെ നായകനാക്കി പ്രിയദര്‍ശന്‍ തന്നെ ഒരുക്കിയ ബോയിങ് ബോയിങ് സിനിമയുടെ റീമേക്കായിരുന്നു ചിത്രം. അക്ഷയ് കുമാറിനൊപ്പം ജോണ്‍ എബ്രഹാമാണ് പ്രധാന വേഷത്തിലെത്തിയത്. 17 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം 54.65 കോടി വാരി.
അക്ഷയ് കുമാറിനേയും ഗോവിന്ദയേയും പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം. മലയാളത്തിലെ മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തെ ആദാരമാക്കിയാണ് ചിത്രം ഒരുക്കിയത്. 32 കോടി മുടക്കി ഒരുക്കിയ ചിത്രം 67 കോടി വാരി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക