ആരതിയുമായി പിരിയുന്നു; 15 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് ജയം രവി

ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെ ജയംരവി തന്നെയാണ് വിവാഹമോചന വാര്‍ത്ത ആരാധകരെ അറിയിച്ചത്
JAYAM RAVI
ജയം രവിയും ആരതിയും ഇൻസ്റ്റ​ഗ്രാം
Published on
Updated on

മിഴ് നടന്‍ ജയം രവിയും ഭാര്യ ആരതിയും വേര്‍പിരിഞ്ഞു. 15 വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിനാണ് അന്ത്യമായത്. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെ ജയംരവി തന്നെയാണ് വിവാഹമോചന വാര്‍ത്ത ആരാധകരെ അറിയിച്ചത്.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള എന്റെ യാത്രയ്ക്ക് നിങ്ങള്‍ നല്‍കിയ പിന്തുണയും സ്‌നേഹവും വലുതാണ്. എന്റെ ആരാധകരോടും മാധ്യമങ്ങളോടും ആത്മാര്‍ത്ഥമായിരിക്കുക എന്നതില്‍ ഞാന്‍ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹൃദയ വേദനയോടെ എന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിവരം നിങ്ങളെ അറിയിക്കുകയാണ്. ഒരുപാടു ചിന്തകള്‍ക്കും ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധത്തില്‍ നിന്ന് വേര്‍പിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നില്‍. ഞങ്ങളുമായി ബന്ധപ്പെട്ട എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്.- ജയം രവി കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയേറിയ ഈ സമയത്ത് തന്റേയും കുടുംബത്തിന്റേയും സ്വകാര്യതയെ മാനിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുത്. ഈ വിഷയം ഞങ്ങളുടെ സ്വകാര്യ കാര്യമായി കാണണമെന്നും താരം കുറിച്ചു. താന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് താനെപ്പോഴും പഴയ ജയം രവി തന്നെയായിരിക്കുമെന്നും പിന്തുണയും സ്‌നേഹവും ഇനിയും വേണമെന്നും താരം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com